Posted On
date_range Updated On
date_range ഇറാൻ നടത്തുന്ന ആക്രമണം എല്ലാ പരിധിയും ലംഘിച്ചുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ്
ദോഹ: ഇറാൻ നടത്തുന്ന ആക്രമണം എല്ലാ പരിധിയും ലംഘിച്ചുവെന്നും മറുപടി നൽകാൻ ഖത്തറിന് അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി. വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച അദ്ദേഹം, ആക്രമണത്തെക്കുറിച്ച് ഇറാൻ മുൻകൂട്ടി യാതൊരു സൂചനയും നൽകിയിരുന്നില്ലെന്നും വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് തിരിച്ചടി നൽകാനുള്ള അവകാശം ഖത്തറിനുണ്ട്. നിലവിൽ ഇറാനുമായി യാതൊരുവിധ ആശയവിനിമയവും നടക്കുന്നില്ല, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആക്രമണത്തിനെതിരെ യു.എന്നിനും സുരക്ഷ കൗൺസിലിനും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും വാർത്തസമ്മേളനത്തിൽ മാജിദ് അൽ അൻസാരി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.