ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം പശ്ചിമേഷ്യൻ മേഖലയിലാകെ പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ യോഗം ചേരുന്നു. മാർച്ച് മൂന്നിന് ഇന്ത്യൻ സമയം വൈകിട്ട് ആറു മണിക്കാണ് (ദോഹ സമയം വൈകുന്നേരം 3.30) യോഗം നിശ്ചയിച്ചിരിക്കുന്നത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും പ്രവാസി മലയാളികളുടെ സുരക്ഷയും ആശങ്കകളും നേരിട്ട് ചോദിച്ചറിയുന്നതിനുമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. സംഘർഷം മൂലം പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, തൊഴിൽപരമായ ആശങ്കകൾ, അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.