മാഫ് ഖത്തർ സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ പങ്കെടുത്തവർ
ദോഹ : വടകര, മടപ്പള്ളിയിലെയും പരിസര പ്രദേശത്തുനിന്നും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തറിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഖത്തർ മുനിസിപാലിറ്റി പരിസ്ഥിതി മന്ത്രലയത്തിന്റെ അനുമതിയോടെ ദോഹ, മാമൂറ അൽ കുലൈഫത്ത് ഫാമിലി പാർക്കിൽ നടത്തിയ ഇഫ്താർ മീറ്റിൽ മാഫ് ഖത്തർ അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. മാഫ് ഖത്തർ ലേഡീസ് വിങ് അംഗങ്ങൾ തയാറാക്കി കൊണ്ടുവന്ന നോമ്പ് തുറ വിഭവങ്ങളാണ് ഇഫ്താറിനായി ഒരുക്കിയത്.
ഇഫ്താർ മീറ്റ് ചീഫ് കോഓഡിനേറ്റർ ജനാബ് റയീസ് മടപ്പള്ളി സ്വാഗതം പറഞ്ഞ ഇഫ്താർ മീറ്റിൽ പ്രസിഡന്റ് ദിൽകർ അധ്യക്ഷത വഹിച്ചു. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ. മുസ്തഫ ഹാജി ഇഫ്താർ സന്ദേശം നൽകി. മാഫ് ഖത്തർ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി, കെ.ടി.കെ യോജിഷ്, ഷമീർ മടപ്പള്ളി, നൗഷാദ് വെള്ളികുളങ്ങര എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.