മോസ്കോയിൽ റഷ്യൻ വിദേശകാര്യ മന്ത്രിയുമായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: യുക്രെയ്നിലെ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ദൗത്യവുമായി ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി മോസ്കോയിൽ.
റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവുമായി നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്‍റെ സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്‍റെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.
നയതന്ത്രചര്‍ച്ചകളിലൂടെ യുക്രെയ്ൻ പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും ഖത്തര്‍ വിദേശകാര്യ മന്ത്രി പ്രകടിപ്പിച്ചു.യുക്രെയ്നിലെ സിവിലിയന്മാരുടെ ജീവനും സുരക്ഷയും ഉറപ്പാക്കണം. അതിന് മുൻഗണന നൽകണമെന്നും അദ്ദേഹം ചർച്ചയിൽ നിർദേശിച്ചു. യു.എൻ ചാർട്ടറും രാജ്യാന്തര നിയമങ്ങളും പാലിച്ച് തർക്കങ്ങൾക്ക് പരിഹാരം കാണണമെന്ന ഖത്തറിന്‍റെ നിലപാടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൈനിക ഇടപെടലും അക്രമവും ബലപ്രയോഗവും പരമാധികാരത്തിലും സ്വാതന്ത്ര്യത്തിലും ഇടപെടുന്ന നപടികളെ നിരസിക്കുകയും അപലപിക്കുന്നതായും കൂടിക്കാഴ്ചയിൽ ഖത്തർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.