ദോഹ: ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന രണ്ട് പേർ കൂടി ബുധനാഴ്ച മരിച്ചു. 48 ഉം 53ഉം വയസുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 45 ആയി. 1901 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. 1506 പേരുടെ രോഗം ഭേദമായി. ഇതോടെ ആകെ രോഗം മാറിയവർ 37542 ആയി.
ആകെ 2,36,437 പേരെ പരിശോധിച്ചപ്പോൾ 62,160 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്. നിലവിലുള്ള ആകെ രോഗികൾ 24,573 ആണ്. 1556 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 237 പേർ തീവ്രപരിചരണവിഭാഗത്തിലാണ്. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിൽ ചികിൽസയിലാണ്.
24 മണിക്കൂറിനിടെ 5339 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ആശുപത്രിയിലായവർ 245ഉം. തീവ്രപരിചരണവിഭാഗത്തിൽ 24 മണിക്കൂറിനിടെ 15 പേരാണ് എത്തിയിരിക്കുന്നത്.
ഇതിനിടെ രോഗം സ്ഥിരീകരിച്ച് ചികിൽസയിലായിരുന്ന ഒരു മലയാളി കൂടി ഖത്തറിൽ മരിച്ചു. എറണാകുളം വൈറ്റില ജനതാറോഡ് എം.എസ്. മുരളീധരൻ ആണ് മരിച്ചത്. മരിച്ച മുരളീധരൻ 20 വർഷേത്താളമായി ഖത്തർ പ്രവാസിയാണ്. ദോഹയിൽ പരസ്യമേഖലയിൽ സ്ഥാപനം നടത്തിവരികയായിരുന്നു. പ്ലസ്ടു വിദ്യാർഥിയായ മകനുണ്ട്.. ഹമദ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ: സ്വപ്ന, ഹമദ് ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.