ഖത്തറിൽ രണ്ട്​ കോവിഡ്​ മരണം കൂടി; ആകെ മരണം 28 

ദോഹ: കോവിഡ് രോഗം സ്​ഥിരീകരിച്ച്​ ചികിത്സയിലായിരുന്ന രണ്ടുപേർകൂടി ഖത്തറിൽ മരിച്ചു. 58ഉം 60ഉം വയസ്​  പ്രായമുള്ളവരാണ്​ മരിച്ചതെന്നും ഇവർക്ക്​ മറ്റ്​ ദീർഘകാല രോഗമുണ്ടായിരുന്നുവെന്നും പൊതുജനാരോഗ്യമന്ത്രാലയം  അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 28 ആയി. ചൊവ്വാഴ്​ച 1742 പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചു​. 1481 പേർ രോഗമുക്​തരുമായി. 

ആകെ രോഗം ഭേദമായവർ 11,844 ആയി​. നിലവിൽ ചികിത്സയിലുള്ളവർ 35,335 ആണ്​. 1859  പേരാണ്​ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 205 പേർ തീവ്രപരിചരണവിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​. ആകെ 1,96,411 പേർക്ക്​ പരിശോധന നടത്തിയപ്പോൾ 47207 പേരിലാണ്​ വൈറസ്​ബാധ  സ്​ഥിരീകരിച്ചത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​.

Tags:    
News Summary - two more covid death in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.