ദോഹ: അഫ്ഗാനിസ്താനിൽ തടവിലായിരുന്ന രണ്ട് ബ്രിട്ടീഷുകാർക്ക് ഖത്തർ ഇടപെടലിൽ മോചനം. പീറ്റർ റിനോൾഡ്, ഭാര്യ ബാർബി റിനോൾഡ് എന്നിവരാണ് മോചിതരായതെന്ന് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദോഹയിലെത്തിയ ഇരുവരും വൈകാതെ ലണ്ടനിലേക്ക് യാത്ര തിരിക്കും. മോചനക്കാര്യത്തിൽ യു.കെയും അഫ്ഗാനിസ്താനിലെ കാവൽ ഭരണകൂടവും പ്രകടിപ്പിച്ച ഫലപ്രദമായ സഹകരണത്തിന് വിദേശകാര്യ മന്ത്രാലയം സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പ്രസ്താവനയിൽ അഭിനന്ദനം അറിയിച്ചു.
മനുഷ്യാന്തസ് ഉയർത്തിപ്പിടിക്കുന്നതിലും അവകാശങ്ങൾ സംരക്ഷിക്കുന്നതിലുമുള്ള സഹകരണത്തിൽ ഖത്തറിന്റെ വിശ്വാസത്തെയും നേരിട്ടുള്ള സംഭാഷണത്തിന് ഖത്തർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ജീവൻ സംരക്ഷിച്ചും അവകാശങ്ങൾ ഉറപ്പാക്കിയും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ഖത്തർ എപ്പോഴും മധ്യസ്ഥതയിലൂടെ പരിശ്രമിക്കുമെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
photo: qna-karejia
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.