ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാർഷികാഘോഷം
'രാഗസന്ധ്യ സീസൺ 2' ഉദ്ഘാടന പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ അഷ്റഫ് കൂട്ടായ്മയുടെ ഏഴാം വാർഷികാഘോഷ പരിപാടി 'രാഗസന്ധ്യ സീസൺ 2' അബു ഹമുർ ഐ.സി.സി അശോക ഹാളിൽ പ്രൗഢ പരിസമാപ്തി.
ഖത്തറിലെ പ്രമുഖ ബിസിനസുകാരനായ അഷ്റഫ് സഫവാട്ടർ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യരക്ഷാധികാരി അഷ്റഫ് അമ്പലത്ത്, കൾച്ചറൽ കമ്മിറ്റി ചെയർമാൻ അഷറഫ് ഉസ്മാൻ, അഷ്റഫ് വെൽകെയർ, അഷ്റഫ് ഗ്രാന്റ്മാൾ, അഷ്റഫ് ഇന്ത്യൻ സൂപ്പർ മാർക്കറ്റ് എന്നിവർ സംസാരിച്ചു. പണ്ഡിതനും സൂഫി ഗായകനുമായ ഉസ്താദ് അഷ്റഫ് പലപ്പെട്ടി അവതരിപ്പിച്ച ഹൃദ്യമായ സൂഫി സംഗീതം ശ്രദ്ധേയമായി. ഖത്തർ അഷ്റഫ് കൂട്ടായ്മ പ്രസിഡന്റ് അഷ്റഫ് മൊയ്ദു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഷ്റഫ് മമ്പാട് സ്വാഗതവും വൈസ് പ്രസിഡന്റ് അഷ്റഫ് ഹാപ്പി ബേബി നന്ദിയും പറഞ്ഞു.
ഖത്തർ അഷ്റഫ് കൂട്ടായ്മ മെംബർമാരായ അഷ്റഫ് ചെമ്മാപ്പിള്ളി, അഷ്റഫ് ഗ്യാലക്സി, അഷ്റഫ് നാട്ടിക, അഷ്റഫ് വടക്കാഞ്ചേരി, അഷ്റഫ് ചിന്നക്കൽ, അഷ്റഫ് ആലുങ്ങൽ, അഷ്റഫ് ഓമശ്ശേരി, അഷ്റഫ് ലുലു, കെ.എം.എ. അഷ്റഫ്, അഷ്റഫ് ഫാർമസി, കെ.എച്ച്. അഷ്റഫ്, അഷ്റഫ് തിരുവള്ളൂർ, അഷ്റഫ് തുറയൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.