ദോഹ: തുർക്കിയിൽ നിന്നും പുതിയ ബാച്ച് സൈനികർ ഖത്തറിലെത്തി. ഖത്തറും തുർക്കിയും തമ്മിലുള്ള പ്രതിരോധ കരാറിെൻറ ഭാഗമായാണ് തുർക്കി ട്രൂപ്പ് എത്തിയിരിക്കുന്നത്. ഖത്തറിലെ തുർക്കി സൈനിക ബേസ് സ്ഥിതി ചെയ്യുന്ന അൽ ഉദൈദിലാണ് സൈനികരുടെ പുതിയ ബാച്ച് എത്തിയത്. സൈനികരുടെ വരവ് സ്ഥിരീകരിച്ച് ഖത്തർ പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്ത് വിട്ടത്. തുർക്കി ജോയിൻറ് ഫോഴ്സഡ് കമാൻഡിൽ നിന്നുള്ള പുതിയ സംഘം ദോഹയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന താരിഖ് ബിൻ സിയാദ് മിലിറ്ററി ബേസിലുള്ള സൈനികരോടൊപ്പം ഉടൻ ചേരും. സംയുക്ത സൈനിക ശേഷി വർധിപ്പിക്കുന്നതിെൻറ ഭാഗമായി ഖത്തർ സായുധ സേനയുമായി ചേർന്ന് പുതിയ സംഘം പരിശീലനം നടത്തും. 2015ലാണ് രാജ്യത്ത് ആദ്യത്തെ തുർക്കി സൈനിക സംഘമെത്തുന്നത്. 2014ൽ ഖത്തറുമായി ചേർന്നുണ്ടാക്കിയ കരാർ പ്രകാരമാണ് തുർക്കി രാജ്യത്ത് സൈനിക ബേസ് സ്ഥാപിക്കുന്നത്. മിഡിലീസ്റ്റിലെ തുർക്കിയുടെ ഏക സൈനിക കേന്ദ്രം കൂടിയാണ് ഖത്തറിലേത്. 5000 സൈനികരെ ഉൾക്കൊള്ളാനാകും വിധത്തിലാണ് സൈനിക ബേസ് തയ്യാറാക്കിയിരിക്കുന്നത്. ഖത്തറിലെ തുർക്കി ബേസ് നിർത്തലാക്കണമെന്ന് ഉപരോധ സമയത്ത് ഉപരോധരാജ്യങ്ങൾ ഖത്തറിനോടാവശ്യപ്പെട്ടിരുന്നുവെങ്കിലും ഖത്തർ അത് തള്ളിക്കളയുകയായിരുന്നു. ഖത്തറിെൻറ പരമാധികാരത്തിൽ പുറത്ത് നിന്നുള്ള കൈകടത്തലുകൾ ഒരിക്കലും അനുവദിക്കുകയില്ലെന്നും ഖത്തർ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.