ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷെഫി വൈശ്യനാടം, കൗശിക്,
സന മൊയ്തുട്ടി, സെക്രട്ടറി പ്രേമ ശരത്ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ
ദോഹ: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന മ്യൂസിക്കൽ പരിപാടിയായ ട്യൂൺസ് ഇൻ ഡ്യൂൺസ് സീസൺ 2-ൽ ഇന്ന് വൈകുന്നേരം 6. 30 മുതൽ ക്യു.എൻ.സി.സി ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെന്നിന്ത്യൻ ഗായിക സന മൊയ്തുട്ടിയും ടോപ് സിങ്ങർ കൗഷിക്കും ഒരുമിച്ച് വേദിയിൽ സംഗീത വിസ്മയം തീർക്കും. നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീത നൃത്തരാവാണ് ദോഹയിലെ പ്രേക്ഷകർക്ക് നൽകുന്നതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
ട്യൂൺസ് ഇൻ ഡ്യൂൺസ് സീസൺ 1 -ന്റെ മഹാ വിജയത്തിന് ശേഷമാണ് ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ദോഹയിലെ കാലിക്കറ്റ് നോട്ട്ബുക്ക് റസ്റ്റാറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ അജ്പാക് മുഖ്യ രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, പ്രസിഡന്റ് ഡോ. ഷെഫി വൈശ്യനാടം, സെക്രട്ടറി പ്രേമ ശരത് ചന്ദ്രൻ, ട്രഷറർ മോഹൻകുമാർ, പ്രോഗ്രാം കോഓഡിനേറ്റർ ഷൈജു ധമനി, ഗായകരായ സന മൊയ്തുട്ടി, കൗശിക് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.