പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളന പ്രചാരണ സംഗമത്തിൽ ടി.എസ്. ഇബ്രാഹീം മുസ്ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: കേരളത്തിലെ മത കലാലയങ്ങളുടെ മാതാവായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ മതവിജ്ഞാനം പകരുന്നതിലെ നിസ്തുല സാന്നിധ്യമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും പാനൂർ ഖാദിയുമായ ടി.എസ്. ഇബ്രാഹീം മുസ്ലിയാർ അഭിപ്രായപ്പെട്ടു. ഓസ്ഫോജന ഖത്തർ സംഘടിപ്പിച്ച ജാമിഅ സമ്മേളന പ്രചാരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖത്തർ സുന്നി സെന്ററിൽ (അൽ നാബിത് ഓഡിറ്റോറിയം) നടന്ന സംഗമത്തിൽ ഓസ്ഫോജന ഖത്തർ പ്രസിഡന്റ് അബ്ദുന്നാസിർ ഫൈസി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ഓസ്ഫോജന ഖത്തർ സ്ഥാപക പ്രസിഡന്റ് സുബൈർ ഫൈസി കട്ടുപ്പാറ വിഷയാവതരണം നടത്തി.
സകരിയ്യ മാണിയൂർ, ഫളിലുസാദത്ത് നിസാമി (എസ്.കെഎസ്.എസ്.എഫ്), സൈനുദ്ദീൻ നിസാമി (അലിഫ്), ഹാമിദ് റഹ്മാനി (റഹ്മാനീസ്), ഡോ. അലി അക്ബർ ഹുദവി (ഹാദിയ), ജാസിർ ഫൈസി, സലീം ചാമക്കാല (വിഖായ) സംസാരിച്ചു. ഓസ്ഫോജന ജനറൽ സെക്രട്ടറി റഹീസ് ഫൈസി കീഴ്പ്പള്ളി സ്വാഗതവും നാസർ ഫൈസി കാസർകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.