ടി.കെ.എം ‘കാൽപന്ത് ’ ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ എം.ഇ.എസ് എൻജിനീയറിങ്
കോളജ് ടീം മുഖ്യാതിഥികൾക്കൊപ്പം
ദോഹ: ടി.കെ.എം എൻജിനീയറിങ് കോളജ് ഖത്തർ അലുമ്‌നി സംഘടിപ്പിച്ച ഇന്റർ എൻജിനീയറിങ് കോളജ് അലുമ്‌നി ഫുട്‌ബാൾ ടൂർണമെന്റിൽ എം.ഇ.എസ് എൻജിനീയറിങ് കോളജ് കുറ്റിപ്പുറം ജേതാക്കളായി. ഹാമിൽട്ടൺ ഇന്റർനാഷനൽ സ്‌കൂളിൽ നടന്ന മത്സരത്തിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജ് തൃശൂരിനെ രണ്ട് ഗോളാണ് തോൽപിച്ചത്.
ലൂസേഴ്സ് ഫൈനലിൽ അൽ അമീൻ എൻജിനീയറിങ് കോളജ് ഷൊർണൂർ, എം.ഇ.എ എൻജിനീയറിങ് കോളജ് പെരിന്തൽമണ്ണയെ പരാജയപ്പെടുത്തി. ഖത്തർ ഇന്റർനാഷനൽ ഫുട്ബാൾ താരവും അൽ അറബി സ്പോർട്സ് ക്ലബ് താരവുമായ ഇബ്രാഹിം നാസർ കാല സമാപനദിവസം പ്രധാന അതിഥിയായി എത്തി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഇ.എഫ് പ്രസിഡന്റ് മിബു ജോസ്, നമ്രാസ്, അലി, നിഷാദ്, റാഫി, റിയാസ് ഖാൻ, അനസ് മെയ്‌ദീൻ, ഫൈസൽ കുന്നത്ത് പങ്കെടുത്തു. കേരളത്തിലെ 16 എൻജിനീയറിങ് കോളജ് അലുമ്നി ടീമുകളാണ് ‘കാൽപന്ത്’ ഫുട്ബാൾ ടൂർണമെന്റിൽ പോരാടിയത്. വനിതാ പെനാൽറ്റി ഷൂട്ടൗട്ടിൽ അനക്സ് ഖത്തർ ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.