തൃശൂർ ജില്ല സൗഹൃദവേദി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ദോഹ: ഖത്തറിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ശക്തമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന, തൃശൂർ ജില്ല സൗഹൃദവേദി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്കിൽ സംഘടിപ്പിച്ച ക്യാമ്പിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.
വിവിധ ടെസ്റ്റുകളും ഡോക്ടർ കൻസൽട്ടേഷനും സൗജന്യമായി ലഭ്യമാക്കി. തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ഉദ്ഘാടനം ചെയ്തു. അമേരിക്കൻ ഹോസ്പിറ്റൽ ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർവാസ് ഇസ്മാഈൽ, സെയിൽസ് ആൻഡ് മാർക്കറ്റിങ് സ്പെഷലിസ്റ്റ് ഡോ. ജംഷീർ അബ്ദുല്ല എന്നിവർ സന്നിഹിതരായി.
അമേരിക്കൻ ഹോസ്പിറ്റലിനുള്ള ഉപഹാരം തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർക്ക് കൈമാറി. ഫസ്റ്റ് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, ട്രഷറർ തോമസ്, ജനറൽ കോഡിനേറ്റർ മുഹമ്മദ് മുസ്തഫ, സെക്രട്ടറി പ്രമോദ്, മറ്റു സെൻട്രൽ കമ്മിറ്റി, സെക്ടർ കമ്മറ്റി അംഗങ്ങൾ, ക്യാമ്പ് സെക്ടർ കോഓഡിനേറ്റർമാരായ കബീർ, ഷക്കീർ ഹുസ്സൈൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും ക്യാമ്പ് കോഓഡിനേറ്റർ ജയൻ കാട്ടുങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.