തൃശൂർ ജില്ല സൗഹൃദവേദി ഖത്തർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷ പരിപാടിയായ ഓണത്താളം 2025 അവിസ്മരണീയമായി. മൂന്നാഴ്ചകളിലായി നടന്ന ഓണാഘോഷത്തിന്റെ പരിസമാപ്തി ദോഹ ഡി റിങ് റോഡിലുള്ള റീജൻസി ഹാളിൽ മെഗാ ഓണസദ്യയും വിവിധ കലാപരിപാടികളുമായി അരങ്ങേറി.
രണ്ടായിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു. ഐഡിയ സ്റ്റാർ സിംഗർ ഫൈനലിസ്റ്റുകളായ ശ്രീരാഗ് ഗുരുവായൂർ, അനുശ്രീ വയനാട് എന്നിവരുടെ ഗാനമേള, ദോഹയിലെ കലാകാരന്മാർ അണിനിരന്ന വിവിധ കലാപരിപാടികളും മാവേലി ഘോഷയാത്ര, ചെണ്ടമേളം എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.എ.സി ഹാളിൽ വേദി സെക്ടർ അടിസ്ഥാനത്തിൽ നടന്ന പൂക്കള മത്സരം, നാടൻ പാട്ട് മത്സരം, അംഗങ്ങൾക്കായി നടത്തിയ കഥ, കവിത ഉപന്യാസ മത്സരങ്ങളും വേദിയുടെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പായസ മത്സരവും അംഗങ്ങൾക്ക് ഹൃദ്യമായ അനുഭവമായി.
അഡ്വൈസറി ബോർഡ് ചെയർമാനും ദോഹയിലെ പ്രമുഖ വ്യവസായിയുമായ വി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. ട്രഷറർ തോമസ് ഔസേപ്പ്, ജനറൽ കോഓഡിനേറ്റർ മുഹമ്മദ് മുസ്തഫ, ടി.എ.സി എം.ഡി മുഹ്സിൻ, കോഓഡിനേറ്റർ ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും ഓണത്താളം കോഓഡിനേറ്റർ അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.
അഡ്വൈസറി ബോർഡ് അംഗങ്ങളായ വി.കെ. സലിം, ഷറഫ് ഹമീദ്, എ.കെ നസീർ, അഷ്റഫ് സഫ, അബ്ദുല്ല തെരുവത്ത്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. ഓണത്താളം കോഡിനേറ്റർമാരായ ശ്രീനിവാസൻ, അബ്ദുൽ ജബ്ബാർ, സെക്ടർ കോഡിനേറ്റർമാരായ, സജ്ജാദ്, മഞ്ജുനാഥ്, വനിതാ വിഭാഗം കോഓഡിനേറ്റർമാരായ രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ്, കൾച്ചറൽ കമ്മറ്റി ചെയർമാൻ അബ്ദുൽ റസാഖ്, ഒഫീഷ്യൽസ് കോഓഡിനേറ്റർമാരായ ജോജു കൊമ്പൻ, അഷറഫ് വടക്കാഞ്ചേരി, സെട്രൽ കമ്മറ്റി, എക്സിക്യൂട്ടീവ്, സെക്ടർ കമ്മറ്റി ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.