ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാൽ

കോവിഡ്​ ബാധയിൽ ഗണ്യമായ വർധനവില്ല –ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാൽ

ദോഹ: സെപ്​റ്റംബർ മാസം തുടങ്ങിയതു മുതൽ രാജ്യത്ത്​ കോവിഡ്​ ബാധയിൽ ഗണ്യമായ വർധനവില്ലെന്ന്​ കോവിഡ്​ -19 ദേശീയ സ്​ട്രാറ്റജിക്​ കമ്മിറ്റി തലവൻ ഡോ. അബ്​ദുല്ലത്തീഫ്​ അൽ ഖാൽ പറഞ്ഞു. പക്ഷേ, വൈറസ്​ രണ്ടാം വരവ്​ ഉണ്ടായാൽ തുടർനടപടികൾ സ്വീകരിക്കാനും കോവിഡ്​ നിയന്ത്രണങ്ങൾ പുനഃസ്​ഥാപിക്കാനും രാജ്യം തയാറാണെന്നും അദ്ദേഹം പറഞ്ഞു.

'ഖത്തർ എങ്ങ​െനയാണ്​ കോവിഡ്​ ഭീഷണിയെ നേരിടുന്നത്​' വിഷയത്തിൽ നടന്ന ഓൺലൈൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു ഹമദ്​ മെഡിക്കൽ കോർപറേഷൻ പകർച്ചവ്യാധി വിഭാഗം തലവൻ കൂടിയായ ഡോ. ഖാൽ. കതാറ കൾച്ചറൽ വില്ലേജ്​ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ ​േഗ്ലാബൽ പബ്ലിക്​ ഡി​േപ്ലാമസി നെറ്റ്​വർക്കാണ്​ പരിപാടി നടത്തിയത്​.

രാജ്യം നിലവിൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ നാലാംഘട്ടത്തിലാണ്​. തുടർനടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ ഒമ്പത്​ സൂചകങ്ങളാണ്​ പൊതുജനാരോഗ്യമന്ത്രാലയം പരിഗണിക്കുന്നത്​. സാംക്രമികരോഗ ശാസ്ത്രം, ആരോഗ്യസംരക്ഷണ ശേഷി, പൊതുജനാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടവയാണവ. ഇക്കാര്യങ്ങൾ ആരോഗ്യമന്ത്രാലയം നിരന്തരം പരിശോധിച്ച്​ കോവിഡ്​ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ അതോ നിയ​ന്ത്രണങ്ങൾ നീക്കേണ്ടതുണ്ടോ എന്നത്​ സംബന്ധിച്ച്​ സർക്കാറി​െന അറിയിക്കുന്നു. ഇതനുസരിച്ച്​​ നിയ​ന്ത്രണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ സ്വീകരിക്കുകയാണ്​ ചെയ്​തുവരുന്നത്​. വിജയകരമായതും ഗുണ​പ്രദവും സുരക്ഷിതവുമായ വാക്​സിൻ കണ്ടെത്തുക എന്നതുമാത്രമാണ്​ രോഗത്തിനെതിരെയുള്ള ഏക പരിഹാരം. ഖത്തറിനു മാത്രമല്ല ലോകത്തിന്​ മൊത്തം ഈ മഹാമാരിക്കെതിരെയുള്ള അന്തിമപരിഹാരമാർഗം അതാണ്​.

ചില പ്രധാന സ്​ഥാപനങ്ങൾ വാക്​സിനുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ട്​. ചിലർ ഏറെ മുന്നോട്ടുപോയി. ഒക്​ടോബർ അവസാനത്തോടെ ഈ പരീക്ഷണങ്ങളു​െട മൂന്നാംഘട്ടത്തിൻെറ ഫലം അറിയാനാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതിൽ ചിലത്​ കോവിഡ്​ രോഗം തടയുന്നതിൽ ഫലപ്രദമായി പ്രതികരിക്കുമെന്ന്​ പ്രതീക്ഷിക്കാം. ഈ വർഷം അവസാനത്തിന്​ മു​േമ്പ വാക്​സിനുകൾക്ക്​ അംഗീകാരം ലഭിച്ചേക്കാം. ചിലപ്പോൾ അതിലും സമയമെടുത്തേക്കാം. മിക്കവാറും എല്ലാ രാജ്യങ്ങളും തങ്ങളു​െട ജനങ്ങളെ രോഗത്തിൽ നിന്ന്​ രക്ഷിക്കാനാവശ്യമായ അളവിൽ വാക്​സിനുകൾ ശേഖരിക്കും. ​കൊറോണ വൈറസ്​ ഒരുപക്ഷേ, പകർച്ചപ്പനി പോലെ വരുന്ന കുറെ വർഷങ്ങൾ നിലനിൽക്കാം. അല്ലെങ്കിൽ എല്ലാ വർഷവും അതിൻെറ വരവ്​ ഉണ്ടാകാം.

എന്നാൽ, വാക്​സിൻ വിജയിച്ചാൽ ഏതുതരത്തിലുള്ള കോവിഡ്​ വരവും തടയാനാകും. ഏ​െറ താമസിയാതെത്തന്നെ നമുക്ക്​ വൈറസ്​ ബാധ ഇല്ലാതാക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അതോ​ടെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങാനുമാകുമെന്നും ഡോ. ഖാൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.