‘കാപ്സ്യൂൾ’ഷൂവിെൻറ പുറത്തിറക്കൽ ചടങ്ങിൽ
ഹിസ്സ അദ്ദാദ്
സ്വന്തം പേരിൽ ലോകോത്തര ഡിൈസനിലുള്ള പാദരക്ഷകൾ പുറത്തിറക്കിയ ഖത്തരി വനിതയായ ഹിസ്സ ഹദ്ദാദ് ലോകപ്രശസ്തയാണ്. പാരിസ് ഫാഷന്‍ വീക്കിലാണ് ഹിസ്സ ഹദ്ദാദ് തെൻറ സ്വന്തം ബ്രാൻഡ് പുറത്തിറക്കിയത്. അതോടെ ബ്രിട്ടീഷ് ഫാഷന്‍ വീക്ക് കൗണ്‍സില്‍ ലണ്ടന്‍ ഫാഷന്‍ വീക്ക് ഡിസൈനര്‍ ഷോറൂമുകളിലേക്ക് തെരഞ്ഞെടുത്തു. മധ്യപൗരസ്ത്യ ദേശത്തിെൻറ പ്രൗഢമായ പാരമ്പര്യവും ആധുനികതയുടെ കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും കോര്‍ത്തിണക്കിയാണ് ഹിസ്സ ഹദ്ദാദ് ബ്രാൻഡ് കാലുകളെ സുന്ദരമാക്കിയത്. തെൻറ ബ്രാൻഡ് പാദരക്ഷകള്‍ ലോകത്തിലെ എല്ലാ ഫാഷന്‍ നഗരങ്ങളിലും ഖത്തറിെൻറ അഭിമാനമായി ലഭ്യമാക്കണമെന്നതാണ് തെൻറ ലക്ഷ്യമെന്ന് ഇവർ പറയുന്നു. 'ഏതു മേഖല തെരഞ്ഞെടുത്താലും നിശ്ചയദാര്‍ഢ്യവും ലക്ഷ്യവുമാണ് വിജയം നിശ്ചയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം ആസ്വദിക്കുകയും ഭാവിയെ കുറിച്ച് ശരിയായ പദ്ധതി തയാറാക്കുകയുമാണ് വേണ്ടത്. തനിക്ക് മാതൃകയായ ജീവിതങ്ങളെ പേരെടുത്ത് പറയാനാവില്ല, വിജയിച്ച ഓരോരുത്തരുടേയും കഥകളാണ് തനിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായത്'ഹിസ്സ തെൻറ വിജയമന്ത്രങ്ങൾ ഇങ്ങനെയാണ് വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.