ദോഹ: രാജ്യത്തെ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുന്ന അമീർ കപ്പ് ഫൈനലിന് മുന്നോടിയായി ആരാധകർക്കായി പ്രത്യേക ട്രോഫി പ്രദർശനം ഒരുങ്ങുന്നു. ഖത്തർ ഫുട്ബോൾ അസോസിയേഷനും ലോക്കൽ ഓർഗനൈസിങ് കമ്മിറ്റിയും ചേർന്ന് വ്യാഴാഴ്ച മിശൈരിബിലെ 'സാഹത് വാദി മിശൈരിബിൽ' വൈകീട്ട് നാലു മുതൽ രാത്രി 10 വരെ അമീർ കപ്പ് പ്രദർശിപ്പിക്കും.
പൊതുജനങ്ങൾക്ക് ട്രോഫി അടുത്തുകാണാനും ഫോട്ടോ എടുക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം. മത്സരത്തിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.