സ്മരണാഞ്ജലി സീസൺ 4 പരിപാടിയിൽനിന്ന്
ദോഹ: മലയാള ഗാനലോകത്തിന് അനശ്വര സംഭാവനകൾ നൽകിയ ഗാനരചയിതാക്കൾക്ക് സ്മരണാഞ്ജലിയർപ്പിച്ച് സംഗീതത്തിന്റെ പാരമ്പര്യവും സംസ്കാരവും ചേർത്തുപിടിച്ചുകൊണ്ട് വക്റ ഡി.പി.എസ് ഓഡിറ്റോറിയത്തിൽ ഗ്രാമഫോൺ സംഘടിപ്പിച്ച ‘സ്മരണാഞ്ജലി സീസൺ 4’ പ്രേക്ഷകഹൃദയങ്ങളെ ആകർഷിച്ചു.
ഡോ. റഷീദ് പട്ടത്തിന്റെ സംവിധാനത്തിലും അവതരണത്തിലും ദോഹയിലെ പ്രശസ്തരായ ഗായകർക്കൊപ്പം റിഥം ഓർക്കസ്ട്രയും അണിനിരന്നപ്പോൾ മാപ്പിളപ്പാട്ടിന്റെ പഴയ മധുരസ്വരങ്ങൾ തിരശ്ശീലയിലെന്നപോലെ പാടിയിറങ്ങി. പഴയ പാട്ടുകളുടെ ഗായകരായ ശിവപ്രിയ, മൈഥിലി, റിയാസ്, മണികണ്ഠദാസ്, ആതിര, അനീഷ, അജ്മൽ, രാം രവീന്ദ്രൻ, മുഹമ്മദ് ഉസ്മാൻ, റഷാദ് ഖുറൈശി, ലാൽകുമാർ ആലപ്പുഴ എന്നിവർ പുനരവതരിപ്പിച്ചു.
സംഘാടകരായ ഡോ. റഷീദ് പട്ടത്, കെ.ആർ. ജയരാജ്, ഷംസുദ്ദീൻ പഴുവിൽ, മഖ്ദൂം, മുഹമ്മദ് ഉസ്മാൻ, റഷാദ് ഖുറൈഷി, സുരേഷ് കുമാർ വണ്ണരാത്ത്, നിയാസ് റഹ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.