പ്രവാസി വെൽഫെയർ സംഘടിപ്പിച്ച് സുഹൂര്‍ നൈറ്റില്‍ ഐ.സി.സി പ്രസിഡന്റ്

എ.പി മണികണ്ഠന്‍ സംസാരിക്കുന്നു

പ്രവാസി വെൽഫെയർ സുഹൂര്‍ നൈറ്റ്

ദോഹ: പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സുഹൂര്‍ നൈറ്റ് ഖത്തറിലെ ഇന്ത്യന്‍ എംബസി അപക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, ബിസിനസ് രംഗത്തെയും സാമൂഹിക സാംസ്കാരിക രഗത്തെയും പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എനിവരുടെ സംഗമ വേദിയായി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു.

ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ റമദാന്‍ സന്ദേശം കൈമാറി. ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ വടക്കാങ്ങര സ്വാഗതവും വൈസ് പ്രസിഡന്റ് എ.ആര്‍. അബ്ദുല്‍ ഗഫൂര്‍ സമാപന ഭാഷണവും നിര്‍വഹിച്ചു. വനിതാ കൂട്ടായ്മയായ നടുമുറ്റം പുറത്തിറക്കിയ മാഗസിന്‍ 'ഇടം' ചടങ്ങില്‍ പ്രകാശനം ചെയ്തു. നടുമുറ്റം പ്രസിഡന്റ് സന നസീമില്‍ നിന്ന് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

ഐ.സി.സി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍. ബാബുരാജ്, ഐ.സി.സി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി, ഐ.എസ്.സി ജനറല്‍ സെക്രട്ടറി ഹംസ യൂസഫ്, വിവിധ അപക്സ് ബോഡികളുടെ മാനേജിങ് കമ്മറ്റിയംഗങ്ങള്‍, പ്രവാസി വെല്‍ഫെയര്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. താജ് ആലുവ, ഇന്‍കാസ് പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ഗ്രാന്റ് മാള്‍ റീജിനല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ്, സി.ഐ.സി പ്രസിഡന്റ് ആര്‍.എസ്. അബ്ദുല്‍ ജലീല്‍, ബ്രാഡ്മ മാനേജിങ് ഡയറക്ടര്‍ കെ.എല്‍. ഹാഷിം, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - Pravasi Welfare Suhoor Night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.