ദോഹ: ഖത്തർ സന്ദർശിക്കുന്ന കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് രാജ്യത്തിന്റെ ആദരവായി രാഷ്ട്രസ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെ വാൾ സമ്മാനിച്ച് അമീർ. ഇരുരാജ്യങ്ങളും തമ്മിലെ ഊഷ്മളമായ സൗഹൃദത്തിന്റെയും നയതന്ത്ര ബന്ധത്തിന്റെയും ആദരവായാണ് ഖത്തറിന്റെ പരമോന്നത ബഹുമതിയായ ശൈഖ് ജാസിം വാൾ കുവൈത്ത് അമീറിന് സമ്മാനിച്ചത്. സൗഹൃദ രാഷ്ട്രങ്ങളുടെ അമീർ, രാജാവ്, പ്രസിഡന്റ് ഉൾപ്പെടെ വ്യക്തിത്വങ്ങൾക്ക് അമീർ സമ്മാനിക്കുന്നതാണ് ഈ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.