മെസ്സി ഒളിമ്പിക്സ്​ മ്യുസിയത്തിൽ -കെയ്​ലർ നവാസ്

ആരാധക മനംകവർന്ന താരസഞ്ചാരം

ദോഹ: രണ്ടു ദിവസങ്ങളി​ലായി ഖത്തറിലെ ഫുട്​ബാൾ ആരാധകർക്ക്​ ഒറ്റചോദ്യ​മേയുണ്ടായിരുന്നുള്ളൂ... മെസ്സിയെ എവിടെ കാണാം... ഏത്​ സ്​റ്റേഡിയം സന്ദർശിക്കും.. ഏത്​ വഴി സഞ്ചരിക്കും. രണ്ടുദിവസത്തെ പര്യടനത്തിനായി ഖത്തറിലെത്തിയ പി.എസ്​.ജി ടീമിലെ സൂപ്പർ താരങ്ങളെ ഒരു നോക്ക്​കാണാനുള്ള വഴി തേടിയായിരുന്നു മലയാളികളും സ്വദേശികളും ഉൾപ്പെടെയുള്ള ഫുട്​ബാൾ ആരാധകരുടെ നെട്ടോട്ടം.

ഞായറാഴ്ച ഉച്ചയോടെ ദോഹയിലെത്തിയ താരപ്പടയുടെ സന്ദർശന പരിപാടികളും മറ്റുമൊന്നും പുറത്തു വിടാതെയായിരുന്നു ടൂർ പ്ലാൻ ചെയ്തത്​. ടീം അംഗങ്ങൾ താമസിച്ച മിശൈരിബിലെ ബനിയൻ ട്രീ ഹോട്ടലിനു മുന്നിലായി ആരാധകരുടെ കേന്ദ്രം. ​ഉച്ചമുതൽ തന്നെ ഹോട്ടലിന്‍റെ പുറത്തായി തമ്പടിച്ചവർ, പുറത്തിറങ്ങുന്ന ഇഷ്ട താരങ്ങളെ എങ്ങനെയെങ്കിലും കാണാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയിൽ, പി.എസ്​.ജി അകാദമി, ഖത്തർ ഫൗണ്ടേഷൻ, ഉൾപ്പെടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനായിറങ്ങുമ്പോൾ ഹോട്ടലിൽ നിന്നും ബസിലേക്കും കാറിലേക്കുമുള്ള കയറാനെത്തുമ്പോഴുള്ള ​നിമിഷത്തിനിടയിൽ കാമറയിൽ ഒപ്പിയെടുക്കാനുള്ള ധൃതിയായി.


മെസ്സി ആശുപത്രി ജീവനക്കാർക്കൊപ്പം

ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, നെയ്മർ, സെർജിയോ റാമോസ്​, മാർക്വിനോസ്​, മാർകോ വെറാറ്റി, പ്രിസ്നൽ കിംപെംബെ, കെയ്​ലർ നവാസ്​ തുടങ്ങിയ താരങ്ങൾക്കു പിന്നാലെയായിരുന്നു ആരാധകർ. അവർ സഞ്ചരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ അറിഞ്ഞ്​ സ്​റ്റേഡിങ്ങളും ലോകകപ്പ്​ കൗണ്ട്​ഡൗൺ ക്ലോക്കും ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മണിക്കൂറുകളോളം കാത്തിരിപ്പായി. ഇതിനിടയിൽ ലോട്ടറിപോലെ ഭാഗ്യം വീണുകിട്ടുന്നവർ ഇഷ്ടതാരങ്ങളെ മൊബൈൽ ക്ലിക്കിൽ അകത്താക്കി സോഷ്യൽ മീഡിയ റീൽസിൽ പങ്കുവെച്ച്​ ആഹ്ലാദം പ്രകടിപ്പിച്ചു.

എല്ലായിടത്തും കർശനമായ സുരക്ഷാ ക്രമീകരണങ്ങാളയിരുന്നു ഒരുക്കിയത്​. അതിനിടയിലും ആരാധരെ അഭിവാദ്യം ചെയ്യാനും ഓട്ടോഗ്രാഫ്​ നൽകാനും സെൽഫിക്ക്​ പോസ്​ ചെയ്യാനുമൊന്നും സൂപ്പർ താരങ്ങളും മറന്നില്ല.



ടീം അംഗങ്ങൾ ഓട്ടോഗ്രാഫ്​ നൽകുന്നു

ശനിയാഴ്ച ഉച്ച മുതൽ ഹോട്ടലിന്​ മുന്നിൽ കാത്തു നിന്നിട്ടും മെസ്സിയെ കാണാതെ പോയതിന്‍റെ നിരാശയാണ്​ മലപ്പുറം​ സ്വദേശിയായ മെസ്സി ആരാധകൻ മുഹമ്മദ്​ റിസ്​ലാൻ പങ്കുവെച്ചത്​. എന്നാൽ, എയ്​ഞ്ചൽ ഡി മരിയയും വെറാറ്റിയും മറ്റ്​ ഏതാനും താരങ്ങൾ വാഹനത്തിൽ കയറും മുമ്പേ കണ്ടതിന്‍റെ സന്തോഷം അദ്ദേഹം പങ്കുവെക്കുന്നു.

Tags:    
News Summary - The star-studded tour to the delight of the fans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.