ദോഹ: വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ വനിതകൾക്കായി 'ഗൾഫ് മാധ്യമം' നൽകുന്ന പുരസ്കാരത്തിന് അർഹരായവരു നാമനിർദേശം തുടരുന്നു. മാർച്ച് മാസത്തിലുടനീളം നീളുന്ന 'ഷി അവാർഡ് 2022'ന്റെ വിവിധ വിഭാഗങ്ങളിലേക്കുള്ള പുരസ്കാരത്തിനായി വായനക്കാരിൽനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എട്ട് മേഖലകളിൽ മികവു തെളിയിച്ച ഖത്തറിലെ ഇന്ത്യക്കാർക്കാണ് 'ഗൾഫ് മാധ്യമം' 'ഷി അവാർഡ് 2022' പുരസ്കാരം സമ്മാനിക്കുന്നത്. വായനക്കാരുടെ പരിചയത്തിലോ അറിവിലോ ഉള്ള വനിതകളെ പ്രസ്തുത അവാർഡിനായി നിർദേശിക്കാവുന്നതാണ്. നാമനിർദേശം ലഭിച്ചവരിൽനിന്നും പ്രത്യേക ജൂറി തെരഞ്ഞെടുക്കുന്നവരെയാവും ഫൈനൽ റൗണ്ടിലേക്ക് പരിഗണിക്കുന്നത്. തുടർന്ന് പൊതുജനങ്ങളുടെ ഓൺ ലൈൻ വോട്ടിങ്ങിന്റെ കൂടി അടിസ്ഥാനത്തിലാവും വിജയികളെ തെരഞ്ഞെടുക്കുന്നത്.
'ഷി അവാർഡ് 2022'
എട്ട് വിഭാഗങ്ങളിൽ
1 സാമൂഹിക സേവനം
2 മികച്ച അധ്യാപിക
3 കല-സാഹിത്യം
4 കായിക താരം
5 മികച്ച കർഷക
6 ആരോഗ്യ സേവനം
7 സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ
8 ബിസിനസ് സംരംഭക
-നാമനിർദേശം നൽകാം
-വാട്സ്ആപ്: 5066 3746
-ഇ-മെയിൽ : sheqatar2022@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.