ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തവരോടൊപ്പം പിടിച്ചെടുത്ത പണവും മറ്റു വസ്തുക്കളും
Posted On
date_range Updated On
date_range താമസസ്ഥലം ചൂതാട്ടകേന്ദ്രമാക്കി; 19 പേർ അറസ്റ്റിൽ
ദോഹ: താമസസ്ഥലം ചൂതാട്ടകേന്ദ്രമാക്കിയ സംഘം അറസ്റ്റിൽ. വീട്ടുടമസ്ഥനെയും കളിക്കാനെത്തിയ 19 പേരെയും ആഭ്യന്തര മന്ത്രാലത്തിനു കീഴിലെ അൽ റയ്യാൻ, അൽ ഷമാൽ സുരക്ഷ വിഭാഗങ്ങളാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 1.7 ലക്ഷം റിയാലും 10,200 ഡോളറും ചൂതുകളിക്കുന്ന സാമഗ്രികള്‍, മദ്യം എന്നിവയും പിടിച്ചെടുത്തു. അറബ്, ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളിൽനിന്നുള്ളവരാണ് സംഘത്തിലുള്ളതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.