അബ്ദുൽ അസീസ് ബിൻ നാസർ
ദോഹ: ഉന്നത ഗുണനിലവാരത്തിൽ സേവനങ്ങൾ നൽകി പൊതുമേഖലയെ കൂടുതൽ മത്സരക്ഷമമാക്കുകയാണ് സിവിൽ സർവിസ് ആൻഡ് ഗവൺമെന്റ് ഡെവലപ്മെന്റ് ബ്യൂറോ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ. സുസ്ഥിര സേവനങ്ങൾ നൽകുന്നതിനും സർക്കാർ വികസനത്തിനുമായി മാനവശേഷി കൂടുതൽ വിപുലമാക്കുമെന്നും അബ്ദുൽ അസീസ് അൽ ഖലീഫ പറഞ്ഞു.
ഖത്തരി യുവാക്കളെ വിവാഹത്തിന് പ്രോത്സാഹിപ്പിക്കുന്നതിനായി അഡ്വാൻസ് തുക ഒരു ലക്ഷം റിയാലിൽനിന്ന് മൂന്നു ലക്ഷം റിയാലാക്കി വർധിപ്പിച്ചതായും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അൽ ഖലീഫ ചൂണ്ടിക്കാട്ടി.
പൊതുമേഖല സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനുമായി ഖത്തർ എപ്പോഴും പരിശ്രമിക്കുകയാണ്.
പൊതുമേഖലയിലെ ജോലി ഒരു ആദരവാണ്. കൃത്യമായ സമയത്തിനുള്ളിൽ പ്രവൃത്തി ചെയ്യുന്നതിനുള്ള പ്രതിബദ്ധത ആവശ്യപ്പെടുന്ന ഉത്തരവാദിത്തവും ചുമതലയുമാണ് അതെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.