ഇസ്ലാമിക് ആർട്ട് മ്യൂസിയം
ദോഹ: ഖത്തറിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നും ഇസ്ലാമിക ലോകത്ത് നിന്നുള്ള അപൂർവശേഖരങ്ങളുടെ കലവറയുമായ ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം നവീകരണത്തിെൻറ പാതയിലേക്ക്.സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ടിെൻറ (ദാം) സഹകരണത്തോടെയാണ് മ്യൂസിയം നവീകരണ പദ്ധതി പൂർത്തിയാക്കുക. പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ പദ്ധതി നടപ്പാക്കും.
മ്യൂസിയത്തിെൻറ പുറംഭാഗത്തിെൻറ രൂപരേഖ അതേപടി നിലനിർത്തിയായിരിക്കും നവീകരണം. ലോക പ്രശസ്ത ചൈനീസ്-അമേരിക്കൻ വാസ്തുശിൽപിയായ ഐ.എം.പൈ ആണ് ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിെൻറ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നവീകരണവുമായി ബന്ധപ്പെട്ട കരാറിൽ ഖത്തർ മ്യൂസിയംസ്, സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട്, അശ്ഗാൽ എന്നിവർ ഒപ്പുവെച്ചു.
അടുത്ത് തന്നെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് ഖത്തർ മ്യൂസിയംസ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഗാലറികൾ, കെട്ടിടത്തിെൻറ അകത്തളം, രണ്ട് നിലകളിലെയും സ്ഥിരം പ്രദർശന ഹാളകൾ, രണ്ട് താൽക്കാലിക പ്രദർശന ഹാളുകൾ, സ്വകാര്യ പ്രദർശനഹാൾ, ലെക്ചർ ഹാൾ, ഗിഫ്റ്റ് ഷോപ് എന്നിവയെല്ലാം നവീകരണത്തിൽ ഉൾപ്പെടും. ഖത്തർ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിെൻറ മുഖച്ഛായതന്നെ മാറ്റുമെന്ന് കരുതപ്പെടുന്ന നവീകരണ പദ്ധതി, സന്ദർകർക്ക് മികച്ച കാഴ്ചാനുഭവമായിരിക്കും നൽകുക.
ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിെൻറ നവീകരണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലോകത്തിലെതന്നെ മുൻനിര ഇസ്ലാമിക് ആർട്ട് മ്യൂസിയമാണ് ഖത്തറിലുള്ളതെന്നും ഇസ്ലാമിക കലാ പൈതൃകങ്ങളുടെ അപൂർവശേഖരങ്ങളുടെ പ്രധാന പ്രദർശനകേന്ദ്രാണ് മ്യൂസിയമെന്നും ദാം എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലതീഫ് അൽ മന്നാഈ പറഞ്ഞു. മ്യൂസിയം പുതുക്കുന്നതോടെ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ കഴിയും. നവീകരണത്തിന് ശേഷം പുതുമോടിയോടെ ഉടൻതന്നെ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ മന്നാഈ വ്യക്തമാക്കി.
നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി 2022 ലോകകപ്പിന് മുന്നോടിയായി മ്യൂസിയം തുറക്കാനാണ് അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.