ഖത്തർ ലോകകപ്പ്​ സി.ഇ.ഒ നാസർ അൽഖാതിർ ഫിഫ പ്രസിഡൻറും

ചരിത്രത്തിലെ ഏറ്റവും നൂതന ലോകകപ്പ്​

ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും നൂതന പതിപ്പിനായിരിക്കും ഖത്തറും മിഡിലീസ്​റ്റും 2022ൽ സാക്ഷ്യം വഹിക്കുക. ഓരോ സ്​റ്റേഡിയവും തമ്മിൽ അത്യാധുനിക ഗതാഗത സംവിധാനങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഫുട്ബാൾ േപ്രമികൾക്കും താരങ്ങൾക്കും ഒഫീഷ്യലുകൾക്കും സ്​റ്റേഡിയങ്ങളിൽനിന്നും സ്​റ്റേഡിയങ്ങളിലേക്കുള്ള യാത്രാസമയം വളരെ കുറവായിരിക്കും. ഇത് താരങ്ങളുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കും. മുൻ കഴിഞ്ഞ ലോകകപ്പുകളിൽ സ്​റ്റേഡിയങ്ങളിൽനിന്നും സ്​റ്റേഡിയങ്ങളിലേക്ക് മണിക്കൂറുകളുടെ വിമാന യാത്രകളാണുണ്ടായിരുന്നത്​. ഖത്തറിൽ രണ്ട് സ്​റ്റേഡിയങ്ങൾ തമ്മിലുള്ള ഏറ്റവും കൂടിയ ദൂരം 75 കിലോമീറ്റർ മാത്രമാണ്. അൽഖോറിലെ അൽ ബെയ്ത് സ്​റ്റേഡിയവും വക്റയിലെ അൽ ജനൂബ് സ്​റ്റേഡിയവും തമ്മിലാണ് ഏറ്റവും ദൂരം കൂടിയത്. എജുക്കേഷൻ സിറ്റി സ്​റ്റേഡിയവും റയ്യാൻ സ്​റ്റേഡിയവും തമ്മിലുള്ള ദൂരമാകട്ടെ, അഞ്ച് കിലോമീറ്റർ മാത്രം.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഖത്തർ ലോകകപ്പിെൻറ മാച്ച് ഷെഡ്യൂൾ ഫിഫ പുറത്തു വിട്ടത്. 60,000 പേർക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കുന്ന അൽ ബെയ്ത് സ്​റ്റേഡിയമായിരിക്കും ഉദ്ഘാടന മത്സരത്തിന് വേദിയാവുക. ഡിസംബർ 18ന് ഖത്തർ ദേശീയദിനത്തിൽ ലുസൈൽ സ്​റ്റേഡിയത്തിൽ കലാശപ്പോരാട്ടവും നടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.