മാ​സ​പ്പി​റ തെ​ളി​ഞ്ഞു; ഇ​നി വ്ര​തശു​ദ്ധ​ിയു​ടെ നാ​ളു​ക​ൾ

ദോ​ഹ: ത​ണു​പ്പ്കാ​ല​ത്തെ ഉ​ത്സ​വഛാ​യ തീ​ർ​ത്ത ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി ഗ​ൾ​ഫു നാ​ടു​ക​ളി​ലെ വി​ശ്വാ​സി​ക​ൾ റ​മ​ദാ​നി​ന്റെ വി​ശു​ദ്ധ നാ​ളു​ക​ളി​ലേ​ക്ക്. നാ​ട്ടി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് നോ​മ്പി​ന് തു​ട​ക്ക​മെ​ങ്കി​ലും ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ ഒ​രു ദി​വ​സം മു​മ്പേ ​റ​മ​ദാ​നി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, കു​വൈ​ത്ത്, ഖ​ത്ത​ർ, ബ​ഹ്​​റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്​ മാ​സ​പ്പി​റ​വി സ്ഥി​രീ​ക​രി​ച്ച​ത്.

ചെ​വ്വാ​ഴ്ച ശ​അ​ബാ​ൻ 29 തി​ക​ഞ്ഞ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ച​ന്ദ്ര​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​സ​പ്പി​റ​വി നി​ർ​ണ​യ സ​മി​തി സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കു​ന്ന​താ​യി ഔ​ഖാ​ഫ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ​ത്. പ​ള്ളി​ക​ളി​ൽ ഇ​ഫ്താ​റി​നും ത​റാ​വീ​ഹ് ന​മ​സ്കാ​ര​ങ്ങ​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കി പൂ​ർ​ണ​സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു. മാ​സ​പ്പി​റ​വി​ക്കു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ ത​റാ​വീ​ഹ് ന​മ​സ്കാ​ര​വും ആ​രം​ഭി​ച്ചു.

ഔ​ഖാ​ഫി​നു കീ​ഴി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​ഫ്താ​ർ ടെ​ന്റു​ക​ൾ സ​ജ്ജ​മാ​ണ്. പ​ള്ളി​ക​ളും ക​മ്യൂ​ണി​റ്റി സെ​ന്റ​റു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണ​ങ്ങ​ളും മ​ത്സ​ര​ങ്ങ​ളും മ​റ്റു​മാ​യും ഒ​രു​മാ​സ​ക്കാ​ലം സ​ജീ​വ​മാ​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. 

Tags:    
News Summary - The month has come; now it is time for fasting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.