വരവായി മഴക്കാലം ശനിയാഴ്​ചമുതൽ 'അൽ വസ്​മി'യെന്ന്​ കാലാവസ്​ഥാ വിഭാഗം

ദോഹ: കടുത്ത ചൂടിൽ ചൂട്ടുപഴുത്ത മരുഭൂമിയിലേക്ക്​, ആശ്വാസത്തി​െൻറ തെളിനീരായി മഴക്കാലമെത്തുന്നു. വരുന്ന ശനിയാഴ്​ച മുതൽ ഖത്തറി​െൻറ വർഷകാലമായ 'അല്‍ വാസ്മി' ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും വേഗമേറിയ കാറ്റിനും സാധ്യതയുണ്ടാകും. പടിഞ്ഞാറുനിന്ന്​ മഴമേഘങ്ങൾ കിഴക്കു ഭാഗത്തേക്ക്​ നീങ്ങുന്ന കാലയളവാണ്​ അൽവസ്​മി. ഈ 52 ദിവസങ്ങളിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിലായി​ മഴലഭിക്കുമെന്നാണ്​ കാലാവസ്​ഥാ വിദഗ്​ധരുടെ പ്രവചനം. കടൂത്ത ചൂടിൽനിന്ന്​ രാജ്യത്തെ കാലാവസ്​ഥ തണുപ്പിലേക്ക്​ മാറുന്നതി​െൻറ ആരംഭം കൂടിയാവും ഇത്​. പകലിലെ ചൂടിൽനിന്ന്​ രാത്രിയിൽ തണുപ്പിലേക്കും മിതോഷ്​ണത്തിലേക്കും അന്തരീക്ഷം മാറും. പ്രത്യേക തരം കൂൺവിഭാഗമായ ട്രഫിൽ, ജെറേനിയം തുടങ്ങിയ ചെടികൾ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ്​ അൽവസ്​മി. അന്തരീക്ഷ താപനില 35 നും 20നുമിടയിലേക്ക്​ താഴും. മഴക്കാലം മറയുന്നതോടെ വസന്തകാലത്തിലേക്കുള്ള തുടക്കവുമാവും. ശക്​തമായ ഇടിമിന്നലിന്​ സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലുണ്ടാകുമ്പോൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. മഴയും ഇടിമിന്നലും കാറ്റും ഉണ്ടാകാനിടയുള്ളതിനാൽ കാഴ്ചാപരിധി കുറയും. വാഹനങ്ങൾ ൈഡ്രവ് ചെയ്യുമ്പോൾ വേഗം കുറക്കണം. വിൻഡോ അടച്ചിട്ടുണ്ടെന്നും വൈപ്പർ പ്രവർത്തിക്കുന്നുവെന്നും ഉറപ്പുവരുത്തണം.

Tags:    
News Summary - The monsoon season is coming up on Saturday The weather department called it 'Al Wasmi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.