ദോഹ ബാങ്ക് സംഘടിപ്പിച്ച ഓൺലൈൻ ൈക്ലൻറ്​ സമ്മേളനത്തിൽനിന്ന് 

ഉപരോധം തീർന്നത്​ വിനോദസഞ്ചാര ലോജിസ്​റ്റിക് മേഖലയിൽ നേട്ടമാകും

ദോഹ: കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം തീർന്നത്​ വിനോദസഞ്ചാര ലോജിസ്​റ്റിക് മേഖലയിൽ നേട്ടമാകുമെന്ന്​ ദോഹ ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ആര്‍. സീതാരാമന്‍ പറഞ്ഞു. 'ഖത്തറിലെ സാമ്പത്തികവികാസവും അവസരങ്ങളും' വിഷയത്തില്‍ സംഘടിപ്പിച്ച ഓൺലൈൻ ൈക്ലൻറ്​ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നരവര്‍ഷത്തോളമുണ്ടായിരുന്ന മേഖലയിലെ ഉപരോധം തീര്‍ന്നത് പുതിയ വ്യാപാര വാണിജ്യ സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര മേഖലകളിലും ലോജിസ്​റ്റിക് മേഖലകളിലും പുത്തനുണര്‍വ് സാധ്യമാക്കും. അയല്‍രാജ്യങ്ങളുമായുള്ള ഖത്തറിൻെറ ബന്ധം സാധാരണ നിലയിലായത് എണ്ണയിതര മേഖലകളില്‍ വളര്‍ച്ചയുണ്ടാക്കും. പുതിയ നിര്‍മാണമേഖലകള്‍ തുറന്നുവന്നതും വിദ്യാഭ്യാസരംഗത്തെ മുന്നേറ്റവും എടുത്തുപറയേണ്ടതാണ്.

ഖത്തര്‍ ഈ വര്‍ഷം 2.4 ശതമാനം സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ് 2021 ഏപ്രിലില്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്​.ഈ വര്‍ഷത്തെ ആദ്യ നാലു മാസത്തിനുള്ളില്‍ ബാങ്കിങ്​ മേഖല അഞ്ച്​ ശതമാനത്തിലധികമുള്ള വളര്‍ച്ചയാണ് കാണിക്കുന്നത്. 2021 ധനകാര്യ വര്‍ഷത്തില്‍ 196.7 ബില്യണ്‍ ചെലവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദ്രവീകൃത പ്രകൃതിവാതക മേഖലയില്‍ (എല്‍.എന്‍.ജി) വിപുലീകരണമുണ്ടാവും. 2020 ഡിസംബറില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുതിയനോട്ടുകള്‍ പുറത്തിറക്കുകയുണ്ടായി.

കോവിഡിനെ ശാസ്ത്രീയമായി പ്രതിരോധിക്കാനുള്ള ശ്രമം നടത്തുന്ന ഖത്തറിന് ആരോഗ്യമേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ മികച്ച അവസരമാണ് നല്‍കുന്നത്. ഖത്തര്‍ ഫ്രീസോണ്‍ അതോറിറ്റി മൂന്നു ബില്യണ്‍ ഡോളറിൻെറ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിക്കുന്നതും 100 ശതമാനം വിദേശ ഉടമസ്ഥാവകാശം നല്‍കുന്നതുമെല്ലാം വാണിജ്യമേഖലക്ക്​ കൂടുതല്‍ വളര്‍ച്ച പ്രാപിക്കാന്‍ അനുകൂലമായ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡാനന്തര കാലത്ത് വാണിജ്യ–വ്യവസായ മേഖലകളിലെ വൈവിധ്യവത്കരണം രാജ്യത്തിന് ഏറെ ഗുണംചെയ്യും. ചെറുകിട വ്യവസായങ്ങള്‍ സജീവമായത് ഏറെ ക്രിയാത്മകമായ നീക്കമാണെന്ന്​ ഖത്തര്‍ െഡവപല്മെൻറ്​ ബാങ്ക് ബിസിനസ് ഫിനാന്‍സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഖാലിദ് അബ്​ദുല്ല അല്‍മാന പറഞ്ഞു. കോവിഡ് കാലം ഖത്തറിൻെറ പ്രാദേശിക വ്യവസായിക–വാണിജ്യ മേഖലകളില്‍ പലതരം സാധ്യതകളന്വേഷിക്കുന്ന ഇടങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ സ്​റ്റോക്​ എക്സ്ചേഞ്ച് സി.ഇ.ഒ റാഷിദ് അലി അല്‍മന്‍സൂരി, ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെൻറര്‍ സി.ഇ.ഒ യൂസുഫ് മുഹമ്മദ് അല്‍ജയ്ദ, പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് ബിന്‍ ഹമദ് ആൽഥാനി തുടങ്ങിയവരും സംസാരിച്ചു.

Tags:    
News Summary - The lifting of the embargo will benefit the tourism logistics sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.