ഐ.സി.എഫ് ഖത്തർ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇശൽ
നിലാവ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: ഐ.സി.എഫ് ഖത്തർ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ഇശൽ നിലാവും ഫിറ്റ്നസ് ഫെസ്റ്റ് പ്രോഗ്രാമും പ്രൗഢമായി സമാപിച്ചു. പെരുന്നാൾ ദിവസം ഐ.സി.സി ഹാളിൽ നടന്ന ഇശൽ നിലാവ് ഗാനസന്ധ്യ ഖത്തർ നാഷണൽ ഐ.സി.എഫ് പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയിൽ എൻ.എം. സാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് അരിയല്ലൂർ ഈദ് സന്ദേശ പ്രഭാഷണം നടത്തി. ഇന്റർനാഷണൽ അടിസ്ഥാനത്തിൽ ഇസ് ലാമിക് എജുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ 2025 -26 അധ്യാനവർഷത്തിൽ നടത്തിയ സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തഅ് ലീമുൽ ഖുർആൻ മദ്റസ വിദ്യാർഥിനി അഇസ്സ ഫായിസക്കുള്ള ഗോൾഡ് കോയിനും മെമന്റോയും സർട്ടിഫിക്കറ്റും കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി കൈമാറി.
മൂന്ന്, നാല്, അഞ്ച് റാങ്ക് ജേതാക്കളായ ജുമാന ഖമറുദ്ദീൻ, ഫർഹാ അഹീർ, നഹ്യാൻ ഷാനവാസ്, മുഹമ്മദ് ഹസിൻ എന്നിവരെ മെമന്റോയും സെർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു. മിദ്ലാജ് ചുഴലി, അഭിനസ് കാലിക്കറ്റ്, സൽമാൻ മാവുർ, അബുബക്കർ കരുളായി, ജസീം അദനി, ഫാറൂഖ് ആലപ്പുഴ എന്നിവർ അവതരിപ്പിച്ച ഇശൽ നിലാവ് മദ്ഹ് ഗാന പ്രോഗ്രാം ശ്രദ്ധേയമായി.
ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ, ഐ.സി.എഫ് ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, അബ്ദുൽ അസീസ് സഖാഫി പാലോളി, ഉനൈസ് അമാനി തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി സ്വാഗതവും അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു. രണ്ടാം പെരുന്നാൾ ദിവസം റയാൻ ഷെർബോൺ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ ഹാളിലും ഗ്രൗണ്ടിലുമായി അരങ്ങേറിയ ഫിറ്റ്നസ് ഫെസ്റ്റ് ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡൻറ് ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് ഖത്തർ പ്രസിഡന്റ് അഹമ്മദ് സഖാഫി പേരാമ്പ്ര, ജനറൽ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി, അബ്ദുൽ അസീസ് സഖാഫി പാലോളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദീൻ അസ്ഹരി, അബ്ദുൽ കരീം ഹാജി കാലടി, ബഷീർ തുവാരിക്കൽ, നൗഷാദ് അതിരുമട തുടങ്ങിയവർ സംബന്ധിച്ചു.
നാലു റീജിയനിൽനിന്ന് വിവിധ മത്സരങ്ങളിലായി നാനൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. രാവിലെ ഒമ്പതിന് ആരംഭിച്ച കലാപ്രകടനം വൈകീട്ട് ഫുട്ബാൾ മത്സരത്തോടെ സമാപിച്ചു. 95 പോയന്റ് നേടി എയർപോർട്ട് റീജിയൻ ഓവറോൾ ചാമ്പ്യന്മാരായി. 91 പോയന്റുകൾ നേടി അസീസിയ റീജിയൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ഉമർ കുണ്ടുതോട്, ആർ.എസ്.സി നേതാക്കളായ മൊയ്ദീൻ ഇരിങ്ങല്ലൂർ, സലിം കുറുകത്താണി തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ എയർപോർട്ട് റീജിയന് ഐ.സി.എഫ് ഇന്റർനാഷണൽ ഡെപ്യൂട്ടി പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്ലിയാർ ഓവറോൾ ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.