ഐ.​സി.​എ​ഫ് അ​സീ​സി​യ റീ​ജി​യ​ൻ ര​ക്ത​ദാ​ന ക്യാ​മ്പ്

ദോ​ഹ: ഐ.​സി.​എ​ഫ് അ​സീ​സി​യ റീ​ജി​യ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ബ്ല​ഡ്‌ ഡൊ​ണേ​ഷ​ൻ സെ​ന്റ​റി​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഒ​രു ജീ​വ​ൻ തി​രി​ച്ചു​പി​ടി​ക്കാ​ൻ ഒ​രു തു​ള്ളി ര​ക്ത​ത്തി​ന് സാ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ക്യാ​മ്പ് മു​ന്നോ​ട്ടു​വെ​ച്ച​ത്. ഹ​മ​ദ് ര​ക്ത​ദാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 105 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ പ​ങ്കാ​ളി​ക​ളാ​യി. ഹ​സ​ൻ സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഐ.​സി.​എ​ഫ് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഹ്‌​മ​ദ്‌ സ​ഖാ​ഫി പേ​രാ​മ്പ്ര, ജ​മാ​ൽ അ​സ്ഹ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​മീ​ജ് പേ​രാ​മ്പ്ര സ്വാ​ഗ​ത​വും നി​സാ​ർ സ​ഖാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Assisiya Region blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.