പരിശോധനയിൽ പിടികൂടിയ ലൈറ്റ് പ്രോജക്ടറുകൾ
നിരോധിത മത്സ്യബന്ധന ഉപകരണങ്ങൾ പിടികൂടി
ദോഹ: രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ നിരോധിത മാർഗങ്ങളിലൂടെ മത്സ്യബന്ധനം നടത്തിയ സംഭവങ്ങളിൽ കർശന നടപടിയുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. മന്ത്രാലയത്തിന് കീഴിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ വ്യാപക നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിശോധനയിൽ മത്സ്യങ്ങളെ ആകർഷിക്കാനും വേഗത്തിൽ വലയിലാക്കാനും ലക്ഷ്യമിട്ട് കടൽത്തട്ടിലേക്ക് പ്രകാശമെത്തിക്കുന്ന ലൈറ്റ് പ്രോജക്ടറുകൾ, നിരോധിത മീൻപിടിത്ത ഉപകരണങ്ങൾ എന്നിവ പിടികൂടി. നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.
പരിസ്ഥിതി നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും രാജ്യത്തെ കടൽ വിഭവങ്ങളും ജീവജാലങ്ങളും സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധനയും നിരീക്ഷണവും തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.