വെളിയങ്കോട് സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: മലപ്പുറം വെളിയങ്കോട് സ്വദേശി അറപ്പയില്‍ താമസിക്കുന്ന വടക്കേപ്പുറത്ത് ചെക്കുട്ടിയുടെ മകന്‍ നിഷാദ് (40 വയസ്സ്) ഖത്തറില്‍ നിര്യാതനായി. അർബുദ ബാധിതനായി ഹമദ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അന്ത്യം.

15 വർഷത്തോളമായി ദോഹയിൽ വീട്ടുജോലിക്കാരനാണ്. സംസ്കൃതി ഖത്തർ പ്രവർത്തകനാണ്. മാതാവ്: ഫാത്തിമ. സംസ്കൃതി സോഷ്യൽ സർവിസ് ടീമിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Tags:    
News Summary - Expatriate passes away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.