ലോ​ക രോ​ഗി സു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ ഓ​റ​ഞ്ച് വെ​ളി​ച്ച​ത്തി​ൽ പ്രകാശിപ്പിച്ചപ്പോൾ

ഖത്തർ രോ​ഗി സു​ര​ക്ഷാവാ​രം സ​മാ​പി​ച്ചു

ദോ​ഹ: ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച 12ാമ​ത് ഖ​ത്ത​ർ രോ​ഗി സു​ര​ക്ഷാ വാ​രം (പേ​​​​ഷ്യ​​​​ന്റ് സേ​​​​ഫ്റ്റി വീ​​​​ക്ക്) സ​മാ​പി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത രോ​ഗ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത പ​രി​ച​ര​ണം എ​ന്ന പ്ര​മേ​യ​ത്തി​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സു​ര​ക്ഷി​ത പ​രി​ച​ര​ണം എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്.

സ​ർ​ക്കാ​ർ, അ​ർ​ദ്ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ, അ​ക്കാ​ദ​മി​ക് സ്ഥാ​പ​ന​ങ്ങ​ൾ, സി​വി​ൽ സൊ​സൈ​റ്റി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്‌​ക്കൊ​പ്പം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ലോ​ക രോ​ഗി സു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തെ 24 പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ൾ ഓ​റ​ഞ്ച് വെ​ളി​ച്ച​ത്തി​ൽ ദീ​പാ​ലം​കൃ​ത​മാ​ക്കി. സാം​ക്ര​മി​കേതര രോ​ഗ​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും മ​രു​ന്നു​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​നും വി​വി​ധ ഭാ​ഷ​ക​ളി​ൽ ക്യാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. മ​ന്ത്രാ​ല​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​യി​ൽ 200-ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക വെ​ബി​നാ​റി​ൽ 1,442ഓ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ത്തു. ഡ​ബ്ല്യു.​എ​ച്ച്.​ഒ, ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ്പ​റേ​ഷ​ൻ, ഖ​ത്ത​ർ കാ​ൻ​സ​ർ സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു.

പ​ക​ർ​ച്ച​വ്യാ​ധി​ക​ള​ല്ലാ​ത്ത വി​വി​ധ രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ചി​കി​ത്സാ -പ​രി​ച​ര​ണ പ്ര​ക്രി​യ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യ ശീ​ല​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

വി​​​​ട്ടു​​​​മാ​​​​റാ​​​​ത്ത രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ചി​​​​കി​​​​ത്സ​​​​ക്കി​​​​ട​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് നേ​​​​രി​​​​ടേ​​​​ണ്ടി വ​​​​ന്നേ​​​​ക്കാ​​​​വു​​​​ന്ന സു​​​​ര​​​​ക്ഷാ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും, ശ്ര​​​​ദ്ധി​​​​ച്ചാ​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​വു​​​​ന്ന ചി​​​​കി​​​​ത്സാ പി​​​​ഴ​​​​വു​​​​ക​​​​ളും ക​​​​ണ്ടെ​​​​ത്തി പ​​​​രി​​​​ഹ​​​​രി​​​​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബോ​​​​ധ​​​​വ​​​​ൽ​​​​ക്ക​​​​ര​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​ലൂ​ടെ പ​ങ്കു​വെ​ച്ചു.രോ​ഗ​പ്ര​തി​രോ​ധം, പ​രി​ശോ​ധ​ന, രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്ത​ൽ, രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, മ​രു​ന്ന് കൈ​കാ​ര്യം ചെ​യ്യ​ൽ, തു​ട​ർ​പ​രി​ച​ര​ണം എ​ന്നി​വ​യി​ലു​ട​നീ​ളം സു​ര​ക്ഷി​ത​മാ​യ രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

രോ​ഗി സു​ര​ക്ഷാ വാ​ര​വു​മാ​യി സ​ഹ​ക​രി​ച്ച സ്ഥാ​പ​ന​ങ്ങ​ളെ ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഹെ​ൽ​ത്ത് കെ​യ​ർ ക്വാ​ളി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​അ​മീ​ന ഇ​ബ്രാ​ഹിം അ​ൽ ഫ​ഖ്‌​റൂ പ്ര​ശം​സി​ച്ചു. 2014 മു​ത​ൽ മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സം​സ്കാ​ര​വും ഗു​ണ​നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​​​​രോ​​​​ഗ്യ സം​​​​ര​​​​ക്ഷ​​​​ണ രം​​​​ഗ​​​​ത്തെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​വും രോ​​​​ഗി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി 2014-ൽ ​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഹെ​​​​ൽ​​​​ത്ത്‌​​​​കെ​​​​യ​​​​ർ ക്വാ​​​​ളി​​​​റ്റി ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്റാ​​​​ണ് ദേ​​​​ശീ​​​​യ ത​​​​ല​​​​ത്തി​​​​ലു​​​​ള്ള പേ​​​​ഷ്യ​​​​ന്റ് സേ​​​​ഫ്റ്റി വീ​​​​ക്കി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.

Tags:    
News Summary - Qatar Patient Safety Week concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.