പോ​ഡാ​ർ പേ​ൾ സ്കൂ​ൾ 'വ​ണ്ട​ർ ക്വ​സ്റ്റ് 2026' പ്ര​ദ​ർ​ശ​നം സ്കൂ​ൾ

പ്ര​സി​ഡ​ന്റ് സി. ​മു​ഹ​മ്മ​ദ് നി​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പോ​ഡാ​ർ പേ​ൾ സ്കൂ​ൾ "വ​ണ്ട​ർ ക്വ​സ്റ്റ് 2026'' പ്ര​ദ​ർ​ശ​നം

ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ളു​ടെ നൂ​ത​നാ​ശ​യ​ങ്ങ​ൾ, പ്രാ​യോ​ഗി​ക പ​ഠ​ന​രീ​തി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ച് പോ​ഡാ​ർ പേ​ൾ സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ർ​ഷി​ക എ​ക്സി​ബി​ഷ​ൻ 'വ​ണ്ട​ർ ക്വ​സ്റ്റ് 2026' സ​മാ​പി​ച്ചു. ക്ലാ​സ് മു​റി​ക​ൾ​ക്ക് പു​റ​ത്തു​ള്ള പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. സ്കൂ​ൾ പ്ര​സി​ഡ​ന്റ് സി. ​മു​ഹ​മ്മ​ദ് നി​സാ​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പ്ര​ണ​വ് പ്ര​ദീ​പ്, ഡോ. ​സ്റ്റെ​ഫി റേ​ച്ച​ൽ സാം, ​ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഷം​ന അ​ൽ​ത്താ​ഫ്, പി.​പി. അ​ൻ​വ​ർ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രു​ന്നു. അ​റി​വി​ന്റെ​യും വി​വേ​ക​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച 'ഔ​ലി' എ​ന്ന ഭാ​ഗ്യ​ചി​ഹ്നം ഇ​ത്ത​വ​ണ​ത്തെ എ​ക്സി​ബി​ഷ​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും അ​റി​വും ഭാ​വ​ന​യും ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ശാ​സ്ത്ര -സാ​ങ്കേ​തി​ക പ്രോ​ജ​ക്റ്റു​ക​ളും നൂ​ത​ന​മാ​യ ഡി​സ്‌​പ്ലേ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു. ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ഇം​ഗ്ലീ​ഷ്, സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, റോ​ബോ​ട്ടി​ക്സ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ടു​ക​ൾ ല​ളി​ത​വും ആ​ക​ർ​ഷ​ക​വു​മാ​യ രീ​തി​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ശ​ദീ​ക​രി​ച്ചു ന​ൽ​കി. പോ​ഡാ​ർ സ്കൂ​ളി​ന്റെ വി​ദ്യാ​ഭ്യാ​സ കാ​ഴ്ച​പ്പാ​ടും പൈ​തൃ​ക​വും വി​വ​രി​ക്കു​ന്ന പ്ര​ത്യേ​ക പ​വ​ലി​യ​നു​ക​ളും എ​ക്സി​ബി​ഷ​നി​ൽ ഒ​രു​ക്കി​യി​രു​ന്നു.

പോ​ഡാ​ർ ശി​ക്ഷ​ൺ പ​ബ്ലി​ക്കേ​ഷ​ന്റെ അ​ക്കാ​ദ​മി​ക് ച​ട്ട​ക്കൂ​ടു​ക​ൾ, സ്കൂ​ളി​ന്റെ വ​ള​ർ​ച്ചാ നാ​ഴി​ക​ക്ക​ല്ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന 'ട്ര​ഷ​ർ ട്രെ​യി​ൽ', ഖ​ത്ത​ർ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ഠ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ ഈ ​പ​വ​ലി​യ​നി​ൽ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Podar Pearl School "Wonder Quest 2026" Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.