അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലൂ​മ്‌​നി ഖ​ത്ത​ർ ചാ​പ്റ്റ​ർ സംഘടിപ്പിച്ച ഓ​ണാ​ഘോ​ഷ

പരിപാടിയിൽ പങ്കെടുത്തവർ

അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലുമ്‌​നി ഓ​ണാ​ഘോ​ഷം

ദോ​ഹ: ഖ​ത്ത​ർ അ​ടൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് അ​ലൂ​മ്‌​നി ഖ​ത്ത​ർ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ പാ​നൂ​ർ സ​ൽ​വ റോ​ഡ് റെ​സ്റ്റാ​റ​ന്റി​ൽ ആ​ർ​പ്പോ -26 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷം പ​രി​പാ​ടി ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്റ് ഓ​മ​ന​ക്കു​ട്ട​ൻ പ​രു​മ​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

അ​ലൂ​മ്‌​നി പ്ര​സി​ഡ​ന്റ് റി​ജോ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ അ​ലു​മ്നി കു​ടും​ബാം​ഗ​മാ​യ ശ​ഹാ​ൻ സ​ഫ്‌​വാ​ൻ ര​ചി​ച്ച കോ​ർ​ട്ട് ഓ​ഫ് സ്റ്റാ​ർ​സ് എ​ന്ന പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​നം പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ശ്രീ​നാ​ഥ് ശ​ങ്ക​ര​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ പ്ര​ണ​വ്, ആ​ദി​ൽ തു​ട​ങ്ങി​യ അ​ലും​നി കു​ടും​ബാം​ഗ​ളെ എ​ൻ​ജി​നി​യേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ആ​ഷി​ഖ് അ​ഹ്മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഥി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു. അ​ലൂ​മ്‌​നി അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ട്ട വി​വി​ധ ക​ലാ -കാ​യി​ക മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ളീ​യ സാം​സ്കാ​രി​ക ത​നി​മ​ക​ൾ വി​ളി​ച്ചോ​തി​യ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ആ​ർ.​ജെ ജി​ബി​ൻ ​പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യിരിന്നു. ജ​യ​ൻ ഓ​ർ​മ​യു​ടെ മാ​ജി​ക് മെ​ന്റ​ലി​സം ഷോ ​പ​രി​പാ​ടി​ക​ൾ​ക്ക് മി​ക​വേ​കി. അ​ലു​മ്‌​നി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ശാ​ന്ത് മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Adoor Engineering College alumni Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.