ഇൻകാസ് ഖത്തർ ഓണാഘോഷം
ദോഹ: ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഓണാഘോഷം 'മധുരമീ ഓണം' പ്രൗഢമായി സംഘടിപ്പിച്ചു. ഐ.സി.സി അശോകാ ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്തു. ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ് പുറായിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.വി. ബോബൻ സ്വാഗതം പറഞ്ഞു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.എസ്.സി വൈസ് പ്രസിഡന്റ് സിതേന്ദു പാൽ തുടങ്ങിയവർ സംസാരിച്ചു. ഇൻകാസ് രക്ഷാധികാരികളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, കെ.കെ. ഉസ്മാൻ, മുഹമ്മദ് ഷാനവാസ്, ഐ.സി.സി ജനറൽ സെക്രട്ടറി അബ്രഹാം കെ. ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ള, ഐ.എസ്.സി സെക്രട്ടറി ബഷീർ തുവാരിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓണാഘോഷ കമ്മിറ്റി കൺവീനർ ഈപ്പൻ തോമസ് നന്ദി പറഞ്ഞു.
ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ജേതാവ് ശിവപ്രിയ സുരേഷ്, ഇൻകാസ് അംഗവും ഖത്തർ എയർവേസിൽ നിന്ന് കേഡറ്റ് പൈലറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ നോയൽ കെ. ബോബനെയും ചടങ്ങിൽ അനുമോദിച്ചു.
ഓണാഘോഷ കമ്മിറ്റി അംഗങ്ങളായ വി.എസ്. അബ്ദുൽ റഹ്‌മാൻ, അഷറഫ് വടകര, അൻവർ സാദത്ത്, സി. താജുദ്ദീൻ, ജയപാൽ മാധവൻ, സിറാജ് പാലൂർ, ബി.എം. ഫാസിൽ, മനോജ് കൂടൽ, സഞ്ജയ് രവീന്ദ്രൻ, ഫാസിൽ അബൂബക്കർ, സർജിത്ത് കുട്ടംപറമ്പത്ത്, എഡ്‌വിൻ സെബാസ്‌റ്റ്യൻ, മഞ്ജുഷ ശ്രീജിത്ത്, ലിയോ തോമസ്, ഷെമീർ പുന്നൂരാൻ, മറ്റ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, ലേഡീസ് വിങ് - യൂത്ത് വിങ് ഭാരവാഹികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.