ദോഹ: ൈഡ്രവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ പൊതുജനാരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. ചൂട് കൂടിവരുന്ന സാഹചര്യത്തിലാണ് ലുസൈൽ, അൽ വക്റ ൈഡ്രവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം മാറ്റിയത്.
വൈകീട്ട് നാലു മുതൽ അർധരാത്രി വരെയാണ് പുതിയ സമയം. രാത്രി 11 മണിക്ക് അവസാന ആൾക്ക് പ്രവേശനം അനുവദിക്കും. ശേഷം ആർക്കും പ്രവേശനം ഉണ്ടാകില്ല. വാക്സിൻ സ്വീകരിക്കാനെത്തുന്നവരുടെയും ആരോഗ്യ പ്രവർത്തകരുടെയും മറ്റു ജീവനക്കാരുടെയും സൗകര്യത്തിനും സുരക്ഷക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ സമയക്രമം നടപ്പാക്കുന്നത്.
രണ്ടാം ഡോസ് വാക്സിനെടുക്കുന്നവർക്ക് മാത്രമാണ് ൈഡ്രവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഉപയോഗപ്പെടുത്താൻ സാധിക്കുക. ലുസൈൽ, അൽ വക്റ കേന്ദ്രങ്ങളിൽ നിന്നായി ഇതുവരെ 302,000 പേർ വാക്സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.