Posted On
date_range Updated On
date_range ഗാലറി നിറച്ച് 63,439 കാണികൾ; ചരിത്രമെഴുതി അൽബെയ്ത്
ദോഹ: ഫുട്ബാളിനെ അതിരറ്റ് പ്രണയിക്കുന്ന ഖത്തരികൾ വെള്ളിയാഴ്ച രാത്രിയിൽ അൽ ബെയ്ത് സ്റ്റേഡിയത്തിൽ പുതു ചരിത്രവും കുറിച്ചു. ഖത്തർ-യു.എ.ഇ മത്സരത്തിനെത്തിയത് 63,439 കാണികൾ. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഖത്തറിന്‍റെ ഫുട്ബാൾ ചരിത്രത്തിൽ ഒരു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന ഏറ്റവും വലിയ ജനക്കൂട്ടമായി ഇത്.
60,000 ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ പരമാവധിക്കും മുകളിലായിരുന്നു വെള്ളിയാഴ്ച രാത്രി കാണികൾ ഒഴുകി വന്നത്. അവർക്ക്, ഏറ്റവും മികച്ച ഫുട്ബാൾ കാഴ്ചയുമായി വിരുന്നൊരുക്കി ഖത്തറിന്‍റെ സൂപ്പർ താരങ്ങൾ നന്ദിയും പറഞ്ഞു. മത്സരത്തിൽ 5-0ത്തിന് ജയിച്ച ഖത്തർ അനായായം സെമി ഫൈനലിൽ കടന്നു. ശനിയാഴ്ച രാത്രി നടക്കുന്ന അൽജീരിയ-മൊറോക്കോ മത്സരത്തിലെ വിജയികളാവും സെമിയിൽ ഖത്തറിന്‍റെ എതിരാളി. 15ൽ അൽ തുമാമ സ്റ്റേഡിയത്തിലാണ് സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.