വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങൾ
ദോഹ: ഫുവൈരിത് ബീച്ചിൽ വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമകളുടെ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി.ഈ സീസണിലെ ആദ്യത്തെ കുഞ്ഞുങ്ങളാണിവ. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ വന്യജീവി സംരക്ഷണവിഭാഗം അറിയിച്ചതാണിത്.
ഈ വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത് രേഖപ്പെടുത്തിയിരിക്കുന്നത്. പൂർണ സുരക്ഷയിൽ 53 ഹോക്സ്ബിൽ കുഞ്ഞുങ്ങളെ കടലിലൊഴുക്കിയതായി വകുപ്പ് മേധാവി താലിബ് ഖാലിദ് അൽ ഷഹ്വാനി പറഞ്ഞു.
ഫുവൈരിത് ബീച്ചിൽ ഇതുവരെയായി 92 കൂടുകൾ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഖത്തർ പെേട്രാളിയത്തിെൻറ സാമ്പത്തിക പിന്തുണയിൽ പരിസ്ഥിതി മന്ത്രാലയത്തിെൻറ മേൽനോട്ടത്തോടെ ഖത്തർ യൂനിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര കേന്ദ്രമാണ് ഹോക്സ്ബിൽ കടലാമകളുടെ സംരക്ഷണത്തിന് നേതൃത്വം നൽകുന്നത്. റാസ് ലഫാൻ, ജസാസിയ, മറൂണ, ഫുവൈരിത്, അൽ മിഫീർ തുടങ്ങി ഖത്തറിെൻറ വടക്ക് കിഴക്കൻ തീരത്താണ് ഹോക്സ്ബിൽ കടലാമകൾ കൂടുതലായും പ്രജനനത്തിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.