ഇരുണ്ടുപോയ കാലം കടന്ന് പുതിയ ലോകത്തേക്ക് പ്രാര്‍ഥനാപൂര്‍വം. ദോഹ ഗ്രാൻഡ്​ മോസ്​കിൽ പെരുന്നാൾ നമസ്​കാരത്തിനെത്തുന്ന വിശ്വാസികൾ സുരക്ഷാ ഉദ്യോഗസ്​ഥാർക്ക്​ ഇഹ്​തിറാസിലെ ‘ഗ്രീൻ’ സ്​റ്റാറ്റസ്​ കാണിച്ച്​ പള്ളിയിലേക്ക്​ പ്രവേശിക്കുന്നു

ചിത്രം: ഷിറാസ്​ സിതാര

വജ്​ബ ഈദ് ഗാഹിൽ അമീർ പങ്കെടുത്തു

ദോഹ: വജ്​ബ ഈദ്​ ഗാഹിൽ​ നടന്ന ബലിപെരുന്നാൾ നമസ്​കാരത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ശൈഖ് അബ്​ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും കുടുംബാംഗങ്ങളും അമീറിനൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.

മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, ശൈഖുമാർ, നയതന്ത്രപ്രതിനിധികൾ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരും വജബ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ പ്രാർഥനയിൽ പങ്കാളികളായി.

സുപ്രീംകോടതി ജഡ്​ജിയും ജുഡീഷ്യറി കൗൺസിൽ അംഗവുമായ ശൈഖ് ഡോ. ഥഖീൽ സായിർ അൽ ശമ്മാരി നമസ്​കാരത്തിനും പ്രാർഥനക്കും നേതൃത്വം നൽകി. ബലി പെരുന്നാളി​െൻറ സന്ദേശവും അതിൽനിന്ന് ഊർജമുൾക്കൊണ്ട് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് സംബന്ധിച്ചും നമസ്​കാരത്തിന് ശേഷം നിർവഹിച്ച ഖുതുബയിൽ അദ്ദേഹം പറഞ്ഞു.

'ജീവിതം സർവശക്തനായ അല്ലാഹുവിനുവേണ്ടി സമർപ്പിക്കണം. കൂടുതൽ ആരാധനാ കർമങ്ങളനുഷ്ഠിച്ച്​, പ്രപഞ്ചനാഥന് സ്​തുതികളർപ്പിക്കണം. ത്യാഗനിർഭരമായ ഓർമകളാണ് ബലിപെരുന്നാളിലൂടെ നാം സ്​മരിക്കുന്നത്​. ത്യാഗവും അതി​െൻറ കാരണങ്ങളും പ്രപഞ്ചനാഥനിലേക്ക് നമ്മളെ കൂടുതൽ അടുപ്പിക്കും' - ഖുതുബയിൽ അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു. സന്തോഷത്താലും തക്ബീർ ധ്വനികളാലും ലോക മുസ്​ലിംകൾ ഐക്യപ്പെടുന്ന ദിവസം കൂടിയാണിതെന്നും നമ്മുടെ ഹൃദയശുദ്ധി എപ്പോഴും നിലനിർത്തണമെന്നും അദ്ദേഹം പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.