ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നു പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതർ തടഞ്ഞു. ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.3 കിലോഗ്രാം കഞ്ചാവും 2.119 കിലോഗ്രാം ഹഷീഷുമാണ് പിടികൂടിയത്. നിയമ നടപടികളുടെ ഭാഗമായി പ്രതിയെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.അടുത്തിടെ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗം 1,977 ലിറിക്ക ഗുളികകള്‍ പിടിച്ചെടുത്തിരുന്നു.അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.