ഒ.ഐ.സി.സി ഇൻകാസ് സംഘടിപ്പിച്ച പരിപാടിയിൽ ഡോ. എസ്.വൈ. ഖുറേഷി സംസാരിക്കുന്നു

പ്രതിപക്ഷ പാർട്ടികളുടെ ആശങ്കകൾ ഗൗരവത്തോടെ പരിഹരിക്കണം - ഡോ. എസ്.വൈ. ഖുറേഷി

ദോഹ: രാജ്യത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനം തെരഞ്ഞെടുപ്പ് സംവിധാനമാണെന്നും അതിൽ ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷൻ നിർണായക പങ്ക് വഹിക്കണമെന്നും ഇന്ത്യയുടെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഡോ. എസ്.വൈ. ഖുറേഷി. തെരഞ്ഞെടുപ്പ് കമീഷൻ ജനങ്ങളുടെ മാത്രമല്ല, രാഷ്ട്രീയ കക്ഷികളുടെയും, പ്രത്യേകിച്ച് പ്രതിപക്ഷ പാർട്ടികളുടെയും ആശങ്കകളെ ഗൗരവത്തോടെ പരിഗണിക്കണമെന്നും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും അവരുടെ ശബ്ദം അവഗണിക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടി നിരാശജനകമാണ്. ജനാധിപത്യത്തിൽ പാർട്ടികൾ തമ്മിലുള്ള വിശ്വാസവും സമത്വവും ഉറപ്പാക്കേണ്ടത് കമീഷന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒലിവ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഡോ. ഖുറേഷിയുടെ ഗ്രന്ഥങ്ങളായ അൺ ഡോക്യുമെന്റ് വണ്ടർ: ദി മേക്കിങ് ഓഫ് ദി ഗ്രേറ്റ് ഇന്ത്യൻ ഇലക്ഷൻ, ഡെമോക്രസിസ് ഹർട്ട്ലാൻഡ്: ഇൻസൈഡ് ദി ബാറ്റിൽ ഫോർ പവർ ഇൻ എഷ്യ എന്നീ കൃതികളുടെ വിദേശത്തിലെ ആദ്യ പ്രകാശനത്തോടനുബന്ധിച്ച പരിപാടിയിലായിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'എൻ.ആർ.ഐ വോട്ടവകാശം: സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തിൽ സംവദിക്കവെയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജൂട്ടാസ് പോൾ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ ജീസ് ജോസഫ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടറി ശ്രിജിത്ത് എസ്. നായർ, ഗ്ലോബൽ അംഗങ്ങളായ ജോൺ ഗിൽബർട്ട്, നാസർ വടക്കേക്കാട്, യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ, സീനിയർ കമ്യൂണിറ്റി നേതാക്കളായ നിലാഗുഷ് ഡേ, കെ.എസ്. പ്രസാദ്, മിലൻ അരുൺ, ഒലിവ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് മാത്യു, ഷൈനി കബീർ എന്നിവർ സംസാരിച്ചു.

ഒ.ഐ.സി.സി ഇൻകാസ് ഭാരവാഹികളായ നിയാസ് ചെരുപ്പത്ത്, സലീം ഇടശ്ശേരി, ജോർജ് കുരുവിള, നിഹാസ് കൊടിയേരി, ഷംസുദ്ദീൻ ഇസ്മായിൽ, നൗഷാദ് ടി.പി, മുജീബ് വലിയകത്ത്, ലിജോ മാമ്മൻ, സാഹിർ, മാഷിക് മുസ്തഫ, ജോബി, ഷാഹിൻ മജീദ്, ലിയോ, അനിൽ കുമാർ, മുഹമ്മദ്റാഫി, ബാബുജി, ഹാഷിം, ചാൾസ്, അജാത്, നൗഫൽ കട്ടൂപ്പാറ, രഞ്ജു സാം, ജസ്റ്റിൻ, ജംനാസ്, ജോജി, മുഹമ്മദ് ഷാ, ഷെജിൽ, ഷിബു കൊല്ലം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - The concerns of the opposition parties should be addressed seriously - Dr. S.Y. Qureshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.