ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം
Posted On
date_range Updated On
date_range ഇറാൻ ഡ്രോൺ ആക്രമണം: ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം നിർത്തിവെച്ചു
ദോഹ: ഇറാന്റെ ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം നിർത്തിവെച്ചു. ഇന്ന് രാവിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ ഊർജ്ജ കേന്ദ്രത്തെയും മിസൈദിലെ പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനെയും ലക്ഷ്യമിട്ടാണ് ഇറാൻ ഡ്രോൺ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല.
നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് പിന്നീട് പുറത്തുവിടുമെന്നും അധികൃതർ വിശദീകരിച്ചു. അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ രാജ്യത്തെ സിവിലിയന്മാർക്കുനേരെയുള്ള ആക്രമണം തുടരുന്ന സാഹചര്യത്തിൽ, നിലവിൽ ഇറാനുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.