ദോഹ: തിങ്കളാഴ്ച മുതൽ സ്വകാര്യ മെഡിക്കൽ കേന്ദ്രങ്ങളിൽ നടത്തുന്ന റാപിഡ് ആന്റിജെൻ പരിശോധനാ ഫലങ്ങളും കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ 'ഇഹ്തിറാസിൽ' ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം.
സ്വകാര്യ ലാബുകളും ആശുപത്രികളും ഉൾപ്പെടെ 100ലേറെ കേന്ദ്രങ്ങളിൽ റാപിഡ് ആന്റിജെൻ പരിശോധനക്ക് മന്ത്രാലയം അനുമതി നൽകിയിരുന്നു.
ഏതാനും ദിവസങ്ങൾ മുമ്പാണ് കോവിഡ് പരിശോധനാനയത്തിൽ ഭേദഗതി വരുത്തിയ പൊതുജനാരോഗ്യ മന്ത്രാലയം ആന്റിജെൻ പരിശോധനക്ക് അനുവാദം നൽകിയത്. പി.സി.ആർ പരിശോധനകൾക്ക് തിരക്കേറുകയും ഫലം ലഭിക്കാൻ വൈകുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ രോഗം തിരിച്ചറിയാൻ നിശ്ചിത പ്രായപരിധിക്ക് താഴെയുള്ളവർക്കെല്ലാം ആന്റിജെൻ പരിശോധന മതിയെന്നാണ് നിർദേശം. കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവരും രോഗലക്ഷണം പ്രകടിപ്പിക്കുന്നവരുമായ 50ന് താഴെ പ്രായമുള്ളവർക്കാണ് ആന്റിജെന്‍ നിർദേശിച്ചത്.
വിദേശ യാത്ര കഴിഞ്ഞെത്തിയവർക്കും ക്വാറന്റീൻ കാലയളവിലെ പരിശോധന ആന്റിജെനായി മാറ്റി. പി.എച്ച്.സികൾക്കു പുറമെ സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും പരിശോധന സൗകര്യവുമുണ്ട്. സാമ്പിൾ നൽകി രണ്ടു മണിക്കൂറിനകം എസ്.എം.എസ് വഴി ഫലം ലഭിക്കുമെന്നും നാല് മണിക്കൂറിനുള്ളിൽ ഇഹ്തിറാസ് ആപ്ലിക്കേഷനിൽ അപ്ഡേറ്റാവുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റില്‍ പോസിറ്റിവ് ആയവര്‍ പി.സി.ആര് ടെസ്റ്റിന് വിധേയരാകേണ്ടതില്ല. ഈ പരിശോധന കൃത്യമാണ്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരോ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരോ ആയ 50 വയസ്സിന് മുകളിലുള്ളവർ പി.സി.ആര് പരിശോധന നടത്തണം. ലുസൈൽ ഡ്രൈവ് ത്രു സെന്റർ വഴിയാണ് ആർ.ടി.പി.സി.ആർ പരിശോധനയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.