ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന അഫ്ഗാൻ ക്രിക്കറ്റ് ടീം അംഗങ്ങൾ
ദോഹ: ഖത്തറിനെ ഹോം ഗ്രൗണ്ടാക്കി അഫ്ഗാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ പടയൊരുക്കം. കോവിഡ് വ്യാപനം ഒരുവശത്ത് സജീവമാവുമ്പോഴും, ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സജീവ പരിശീലനത്തിലാണ് ഹഷ്മത്തുല്ല ഷാഹിദിയുടെ നേതൃത്വത്തിലെ ടീം അംഗങ്ങൾ.
ജനുവരി 21, 23, 25 തീയതികളിൽ നെതർലൻഡ്സിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കായാണ് ടീം ദോഹയിലെത്തിയത്. കഴിഞ്ഞദിവസങ്ങളിൽ ടീം പരിശീലനത്തിനിറങ്ങി. ദുബൈയിൽ നടന്ന ട്വന്റി20 ലോകകപ്പിലെ മിന്നുന്ന പ്രകടനവും കഴിഞ്ഞ്, നീണ്ട അവധിക്കൊടുവിലാണ് ദേശീയ ടീം തങ്ങളുടെ പുതിയ ഹോം ഗ്രൗണ്ടിൽ മത്സരങ്ങൾക്ക് തുടക്കം കുറിക്കാനിറങ്ങുന്നത്. കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ 31 പേരുടെ സംഘമാണ് ഖത്തറിലുള്ളത്.
ഇതിനിടയിൽ ഖത്തർ ദേശീയ ടീമിനെതിരെ സന്നാഹ മത്സരവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
രാജ്യാന്തരതലത്തിൽ തന്നെ അഫ്ഗാനിസ്താന് പിന്തുണ നൽകുന്ന ഖത്തർ, ദേശീയ ക്രിക്കറ്റ് ടീമിന് രണ്ടാം ഹോം ഗ്രൗണ്ട് എന്ന നിലയിൽ വേദിയൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ക്യൂ.സി.എ പ്രസിഡന്റ് ശൈഖ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.