തനിമ ഖത്തറിന്റെ പുതിയ ലോഗോ സി.ഐ.സി പ്രസിഡന്റ്
ടി.കെ ഖാസിം പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തർ മലയാളികൾക്കിടയിലെ സജീവമായ കലാ-സാഹിത്യ കൂട്ടായ്മ തനിമ ഖത്തറിന്റെ പുതിയ ലോഗോ സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം പ്രകാശനം ചെയ്തു.
കലാ-സാഹിത്യ മേഖലയിൽ പൂർവാധികം സജീവമായ ഇടപെടലുകൾ നടത്താനും അതുവഴി ഖത്തറിലെ മുൻനിര പ്രവാസി കലാ കൂട്ടായ്മയായി മാറാനും തനിമക്ക് സാധ്യമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രശസ്ത ചിത്രകാരൻ ബാസിത് ഖാനാണ് പുതിയ ലോഗോ രൂപകല്പന ചെയ്തത്.
ചടങ്ങിൽ തനിമ ഡയറക്ടർ ഡോ : സൽമാൻ, ജനറൽ സെക്രട്ടറി നാസർ വേളം, അസോസിയേറ്റ് ഡയറക്ടർമാരായ ജസീം സി. കെ, അനീസ് കൊടിഞ്ഞി, അസിസ്റ്റന്റ് സെക്രട്ടറി മുഹ്സിൻ കാപാടൻ, ബിലാൽ ഹരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.