ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദറഹ്മാൻ ആൽഥാനിയും ഫ്രഞ്ച് വിദേശകാര്യമന്ത്രി യീവെസ് ലെ ഡ്രിയനുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനം
ദോഹ: ഇസ്ലാം സമാധാനത്തിൻെറയും സഹിഷ്ണുതയുടെയും മതമാണെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ഇസ്ലാമും മുഹമ്മദ് നബിയും തീവ്രവാദത്തെ പ്രതിനിധാനംചെയ്യുന്നില്ലെന്നും കരിക്കുന്നില്ലെന്നും മനുഷ്യത്വത്തിനും മാനവിക സംസ്കാരത്തിനും ഇസ്ലാം സംഭാവനകൾ സുപ്രധാന സംഭാവനകളാണ് നൽകിയിരിക്കുന്നതെന്നും ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി.
ഇസ് ലാമോഫോബിയ മുൻനിർത്തിക്കൊണ്ട് അന്താരാഷ്ട്ര തലത്തിൽ വളർന്നുവരുന്ന പ്രവണതക്കെതിരെ നാം ശക്തമായി നിലകൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ ഫ്രഞ്ച് വിദേശകാര്യമന്ത്രി യീവെസ് ലെ ഡ്രിയനുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദത്തിനും ഹിംസക്കും ഒരു മതവുമായോ സമൂഹവുമായോ ബന്ധമില്ല.
തീവ്രവാദത്തിൻെറയും ഭീകരവാദത്തിൻെറയും അടിവേര് പിഴുത് ചികിത്സ നൽകുകയാണ് വേണ്ടതെന്നും മതങ്ങളുമായി ഇതിനെ ചേർക്കുന്നത് തെറ്റായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവിധ കക്ഷികൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളും തർക്കങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നും ലോകത്തിൻെറ സ്ഥിരതക്കും സമാധാനത്തിനും ഭീഷണിയായ തീവ്രവാദത്തിനെതിരിലും ഭീകരവാദത്തിനെതിരിലും ശക്തമായി നിലകൊള്ളണമെന്നും വംശീയ വിവേചനങ്ങൾക്കെതിരായി നിലകൊള്ളണമെന്നും ഫ്രഞ്ച്-ഖത്തർ വിദേശകാര്യമന്ത്രിമാരുടെ സംയുക്ത സമ്മേളനം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.