ടെഫൂൺ, ഹോക് ടി –2 യുദ്ധ വിമാന നിർമാണ പദ്ധതിക്ക് തുടക്കം

ദോഹ: ഖത്തറിന് വേണ്ടി നിർമിക്കുന്ന ടൈഫൂൺ, ഹോക് ടി –2 യുദ്ധ വിമാനങ്ങളുടെ നിർമാണ പദ്ധതിക്ക്​ ഔദ്യോഗിക തുടക്കം. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യ നിർമാണത്തി​​​െൻറ ഉദ്​ഘാടനം നിർവഹിച്ചു. ബ്രിട്ടനിലെ വാർട്ടൻ നഗരത്തിലാണ് യുദ്ധ വിമാനം നിർമിക്കുന്നത്. അമീരീ വ്യോമ സേനയുടെ ആയുധ ശക്തി വർധിപ്പിക്കുന്നതി​​െൻറ ഭാഗമായാണ് പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ഖത്തർ തീരുമാനമെുടുത്തത്. ഖത്തരീ സായുധ സേനകളുടെ ശേഷി വർധിപ്പിക്കുന്നതിന് നവീന ആയുധങ്ങൾ അനിവാര്യമാണെന്നതിലാണ് കൂടുതലായി ഇത്തരം വിമാനങ്ങൾ സ്വന്തമാക്കാൻ രാജ്യം തീരുമാനിച്ചത്. 2022 ഓടെ ഇൗ യുദ്ധ വിമാനങ്ങൾ ദോഹയിലെത്തും. 24 ടൈഫൂൺ വിമാനം വാങ്ങുന്നതിന് നേരത്തെ ബ്രിട്ടൻ പ്രതിരോധ മന്ത്രിയുമായും ഖത്തർ ൃപ്രതിരോധ മന്ത്രിയും കരാറിൽ ഒപ്പ് വെച്ചിരുന്നു.

Tags:    
News Summary - tefoon hokti-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.