ദോഹ: അഫ്ഗാനിസ്താനില്‍ സമാധാനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള താലിബാന് യുഎസ് ചര്‍ച്ചകൾ വീണ്ടും ദോഹയില്‍ തുടങ്ങി. അഫ്ഗാനില്‍ സമാധാനം കൈവരിക്കുന്നതില്‍ സുപ്രധാനമാണ് ഈ റൗണ്ട് ചര്‍ച്ച. സംഘര്‍ഷത്തില്‍ മധ്യസ്ഥതയിലൂന്നി നിലപാട് സ്വീകരിക്കുന്ന ഖത്തര്‍ യുഎസിനും അഫ്ഗാന് താലിബാനുമിടയിലെ ചര്‍ച്ചകളെ സ്വാഗതം ചെയ്തിട്ടുണ്ട്.
സമാധാന ചര്‍ച്ചകളില്‍ ഖത്തറിെൻറ പങ്ക് സുപ്രധാനമാണെന്ന് അമേരിക്കന്‍ നയതന്ത്രവിദഗ്ധനും ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ സെൻറര്‍ ഓണ്‍ ഇൻറര്‍നാഷണല്‍ കോപറേഷന്‍ ഡയറക്ടറുമായ ഡോ.ബാര്‍നെറ്റ് റൂബിന് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ദോഹയില്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ നടന്ന വിവിധ റൗണ്ട് ചര്‍ച്ചകളുടെ തുടര്‍ച്ചയാണിത്. ജൂണ്‍ 26നാണ് ചര്‍ച്ചകള്‍ വീണ്ടും തുടക്കമായത്. അഫ്ഗാനില്‍ സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതിന് നയതന്ത്രമാര്‍ഗം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. പ്രാരംഭ പ്രസ്താവനയില്‍ അഫ്ഗാന് ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കേണ്ടതിെൻറ പ്രാധാന്യം ഇരുകൂട്ടരും ഊന്നിപ്പറഞ്ഞു.
വേഗത്തില്‍ നീങ്ങുന്നതിനും വ്യക്തമായ പുരോഗതി കൈവരിക്കുന്നതിനുമുള്ള ഇരുവിഭാഗത്തിെൻറയും ആഗ്രഹവും വ്യക്തമാക്കി. വിദേശ ട്രൂപ്പുകളുടെ പിന്മാറ്റം, അമേരിക്കയുടെയോ മറ്റേതെങ്കിലും രാജ്യത്തിെൻറയോ സുരക്ഷക്കെതിരായി ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അഫ്ഗാന് മണ്ണ് ഉപയോഗിക്കുന്നത് തടയുക, ഇന്‍ട്രാ അഫ്ഗാന് ചര്‍ച്ചകളും കൂടിയാലോചനകളും, സമഗ്രമായ വെടിനിര്‍ത്തലിനു വഴിതെളിയിക്കുന്ന വിധത്തില്‍ ആക്രമണങ്ങള്‍ കുറക്കല്‍, സമഗ്രമായ വെടിനിര്‍ത്തല്‍ തുടങ്ങിയ ഘടകങ്ങളിലൂന്നിയാണ് ചര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.